കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് അബദ്ധം പറ്റിയുള്ളു.... പിന്നെ ആ വരാപ്പുഴയിലെ പയ്യനെയല്ലേ പോലീസ് കൊന്നൊള്ളു ;പോലീസിനെ നിസാരവത്കരിച്ച് മന്ത്രി എം.എം. മണി

പ്രണയിച്ച് വിവാഹിതരായതിനു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ നിസാരവത്കരിച്ച് മന്ത്രി എം.എം. മണി. കെവിന്റെയും, വരാപ്പുഴ കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെയും മരണങ്ങളാണ് മന്ത്രി നിസാരവത്കരിച്ചത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് പോലീസിന്റെ അനാസ്ഥയെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് അബദ്ധം പറ്റിയുള്ളു. പിന്നെ ആ വരാപ്പുഴയിലെ പയ്യനെയല്ലേ പോലീസ് കൊന്നൊള്ളു. വേറെ ഏതെങ്കിലും സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് മന്ത്രി ചോദ്യമുയര്‍ത്തി. രാഷ്ട്രീയ ലക്ഷ്യം വെച്ച് കുറേ ആളുകള്‍ നടത്തുന്ന ഏര്‍പ്പാടുകളാണ് ഇവിടെ നടക്കുന്നതെന്നും എംഎം മണി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















