താന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്തെ സമീപനം നേതൃത്വം പിന്തുടര്‍ന്നില്ല; ബി ജെ പി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പി എസ് ശ്രീധരന്‍പിള്ള

ബി ജെ പി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് ചെങ്ങന്നൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള രംഗത്ത്. താന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്തെ സമീപനം നേതൃത്വം പിന്തുടര്‍ന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ മാറ്റം നേതാക്കള്‍ ശ്രദ്ധിച്ച് പഠിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി പല ഗുണപാഠങ്ങളും പഠിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സംസ്ഥാന പ്രസിഡണ്ടിനെ
പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീധരന്‍പിള്ളയുടെ ഈ വിമര്‍ശനമെന്നത് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചക്ക് വഴിവെക്കുമെന്നുറപ്പാണ്.
2004ല്‍ താന്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് മുന്നോട്ടു പോയത്.
അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ ജയിക്കാന്‍ കഴിഞ്ഞു. ബി ജെ പി ക്ക് വോട്ടു ചെയ്യാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടായിരുന്ന മടി മാറിയിരുന്നു. എന്നാല്‍ അതിന് ശേഷം ആ സമീപനം പിന്തുടര്‍ന്നില്ല. ഇത് ദോഷം ചെയ്തു, ശ്രീധരന്‍പിള്ള വ്യക്തമാക്കി.
മാത്രമല്ല 2005ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ താന്‍ സ്വീകരിച്ച സമീപനം പൂര്‍ണമായും തല്ലിക്കെടുത്തപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് കഴിഞ്ഞ തവണ ചെങ്ങന്നൂരിലാണ് അത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ നേതാക്കന്‍മാര്‍ ആ മാറ്റം ശ്രദ്ധിച്ച് പഠിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നാളെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha





















