Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആഭ്യന്തരവകുപ്പിന്റെ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളിലൂടെ പ്രതിക്കൂട്ടിലാക്കുന്നത് സര്‍ക്കാരാണ്; വരാപ്പുഴയിലെ കസ്റ്റഡി മരണവും വിദേശവനിത ലിഗയുടെ തിരോധാനവുമൊക്കെ ലാഘവത്തോടെ കൈകാര്യം ചെയ്തത് പൊലീസിനും ചീത്തപ്പേരുണ്ടാക്കി

30 MAY 2018 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കുറ്റാന്വേഷണത്തിന്റെ ചുമതല ലഭിച്ച എസ്.ഐമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണ് പൊലീസിനെ പലപ്പോഴും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത്. സി.ഐമാര്‍ എസ്.എച്ച്.ഒമാരായി ഉയര്‍ത്തപ്പെട്ടതോടെ സ്‌റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഡിവൈ.എസ്.പിക്കായി. എന്നാല്‍ ഒരു ഡി.വൈ.എസ്.പിക്കു കീഴില്‍ പത്തിലധികം സ്‌റ്റേഷനുകളാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ കേസുകളിലും ഡിവൈ.എസ്.പി നേരിട്ട് ഇടപെടുകയെന്നത് അസാധ്യമായി. നേരത്തെ സി.ഐമാര്‍ക്കായിരുന്നു കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. അഞ്ചോ ആറോ സ്‌റ്റേഷനുകള്‍ മാത്രമെ ഇത്തരത്തില്‍ ഒരു സി.ഐയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. സി.ഐമാരുടെ പ്രവര്‍ത്തനം ഡിവൈ.എസ്.പിമാരും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സി.ഐമാര്‍ ക്ലറിക്കല്‍ പണി ചെയ്യുകയും എസ്.ഐമാര്‍ നിയമം നടപ്പാക്കുകയും ചെയ്യുന്ന രീതിയാണ് പുതിയ പരിഷ്‌കാരത്തോടെ നിലവില്‍ വന്നത്.

എസ്.ഐക്കു പകരം സി.ഐമാരെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയുള്ള ഉത്തരവ് ജനുവരിയിലാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ 471 സ്‌റ്റേഷനുകളില്‍ 203 ലേയും സി.ഐമാരെയാണ് എസ്.എച്ച്.ഒമാരാക്കിയത്. അവശേഷിക്കുന്ന സ്‌റ്റേഷനുകളില്‍ എസ്.ഐമാരെ എസ്.എച്ച്.ഒമാരായി നിലനിര്‍ത്തി. സി.ഐ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ സ്‌റ്റേഷന്‍പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാര്‍ നടപടി. അതേസമയം മറ്റു മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലുമാകാത്ത തരത്തിലേക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സമീപകാലത്ത് പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍. എസ്.എച്ച്.ഒമാര്‍ ചുമതലയേറ്റെടുത്തതോടെ സി.ഐമാരും എസ്.ഐമാരും അന്വേഷിക്കേണ്ട കേസുകളെ സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി.ജി.പി രണ്ടു സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. വരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കി. ഗൗരവതരമായ കേസുകള്‍ ഡിവൈ.എസ്.പിമാര്‍ നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇതും വേണ്ട രീതിയില്‍ നടപ്പായില്ല.

അടുത്തിടെ പൊലീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളെല്ലാം എസ്.ഐമാരുടെ തന്നിഷ്ടപ്രകാരമുള്ള ഇടപെടലുകളെ തുടര്‍ന്നുണ്ടായവയാണ്. ഏറ്റവും അവസാനമായി കോട്ടയത്ത് കെവിന്‍ എന്ന യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും എസ്.ഐയുടെ പിടിപ്പുകേടില്‍ നിന്നുണ്ടായതാണ്. വരാപ്പുഴയിലെ കസ്റ്റഡി മരണവും വിദേശവനിത ലിഗയുടെ തിരോധാനവുമൊക്കെ ലാഘവത്തോടെ കൈകാര്യം ചെയ്തത് പൊലീസിന് ചീത്തപ്പേരുണ്ടാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends