കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല ; ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് വി.എം.സുധീരന്‍

പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ രംഗത്ത്.ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മനുഷ്യജീവന് ഒട്ടും വിലയില്ല.
ആര്‍ക്കും എന്തും ചെയ്യാനാകും എന്നതാണ് അവസ്ഥ. ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ കൂട്ടങ്ങളും കൊലപാതകികളും അഴിഞ്ഞാടുന്നു. പോലീസ്-ക്രിമിനല്‍ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ സാഹചര്യം മുന്പെങ്ങും കേരളത്തില്‍ ഉണ്ടായിട്ടില്ല- സുധീരന്‍ പറഞ്ഞു.പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ സംബന്ധിച്ചു മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha