ഭാര്യയുടെ കാമുകനെന്ന് സംശയം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം

ഭാര്യാകാമുകന്‍ എന്ന് ആരോപിച്ച് അടൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം. യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 4 പേരെ അടൂര്‍ പോലീസ് പിടികൂടി. ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ അടൂരില്‍ നിന്നും ആദിക്കാട് കുളങ്ങര സ്വദേശികളായ 4 പേര്‍ തട്ടിക്കൊണ്ട് പോയത് . കാറില്‍ വെച്ചും തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ വെച്ചും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിടിയിലായ ഹക്കീമിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ യുവാവ് ജോലി നോക്കിയിരുന്നു.
ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഭാര്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന വീഡിയോയും ഇവര്‍ ഭീഷണിപ്പെടുത്തി ഷൂട്ടു ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആദിക്കാട്ട് കുളങ്ങര സ്വദേശി ഹാഷിം അനുജന്‍ ആശിഖ് എന്നിവര്‍ അടക്കം 4 പേരെ അടൂര്‍ പോലീസ് പിടികൂടിയതായി അടൂര്‍ ഡി വൈ എസ് പി ജോസ് അറിയിച്ചു. ഹാഷിം അടക്കമുളളവര്‍ മുന്‍പും പല കേസിലും പ്രതികളാണ് അതേസമയം പ്രതി ഹാഷിം നേരത്തെ തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും വെട്ടിയിട്ടുണ്ടെന്നും ആരോപിച്ച് ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















