ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്നോടിയായ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറന്നു.... വോട്ടെണ്ണല്‍ അല്പസമയത്തിനകം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്നോടിയായ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്ത്യന്‍ കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നു. അല്‍പസമയത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ ബാലറ്റ് വാങ്ങിയവരില്‍ 792 പേരുടെ വോട്ട് തപാല്‍ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല. . തപാല്‍വോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്.
ഇതില്‍ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രം ഒരെണ്ണം വോട്ടര്‍ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആര്‍എംഎസ് ഓഫിസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ചു.
https://www.facebook.com/Malayalivartha





















