ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ചു.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാൽ ബാലറ്റ് വാങ്ങിയവരിൽ 792 പേരുടെ വോട്ട് തപാൽ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല. തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതിൽ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രമാണ്. ഒരെണ്ണം വോട്ടർ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആർ.എം.എസ് ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ചു.
8.30ന് ആദ്യ ഫലസൂചനകൾ ലഭിക്കും. 10.30 ഓടെ ആരാവും നാടിന്റെ നായകൻ എന്നറിയാനാകും. 12 മണിയോടെ പൂർണഫലം പുറത്തുവരും. 14 മേശകളിലായി 42 ഉദ്യോഗസ്ഥർ ഒരേസമയം എണ്ണലിൽ പങ്കാളികളാകും. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ 300 പൊലീസുകാർ വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
https://www.facebook.com/Malayalivartha





















