മാന്നാറിലെ ആദ്യസൂചനകളിൽ യുഡിഎഫിന് പ്രതീക്ഷ

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യമെണ്ണുന്നത് 12 പോസ്റ്റല്‍ വോട്ടുകളാണ്. ആകെ 14 റൗണ്ടുകള്‍ ആണുള്ളത്. മാന്നാറില്‍ നിന്നാണ് ആദ്യസൂചനകള്‍ വരിക. 2016ല്‍ മാന്നാറില്‍ മുന്നില്‍ എല്‍ഡിഎഫ് ആയിരുന്നു. മാന്നാര്‍ ടൗണിലെ ആദ്യവോട്ടുകള്‍ യുഡിഎഫിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനടക്കം വലിയ വേരുകള്‍ ഉള്ള സ്ഥലമാണ് ഇത്. ഈ മേഖലകളിലെ നാല് പഞ്ചായത്തുകളില്‍ മുന്നേറ്റം പ്രകടമായില്ലെങ്കില്‍ ജയം അകലെയാകുമെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍. ആദ്യസൂചനകള്‍ അരമണിക്കൂറിനുള്ളില്‍ ലഭ്യമാകും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്രിസ്ത്യൻ കോളജിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. പോസ്റ്റൽ സമരം നടക്കുന്നതുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിസന്ധിയായേക്കും. ആകെ 799 പോസ്റ്റല്‍വോട്ടുകളില്‍ തിരികെയെത്തിയത് പന്ത്രണ്ട് സര്‍വീസ് വോട്ടുകള്‍ മാത്രമാണ്. വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ ഫലം നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും.
എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുമെന്ന് ഡി.വിജയകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരുകാര്‍ തിരുത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ഗ്രസ്,ബി.ജെ.പി,കേരള കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്നും സജി ചെറിയാൻ അവകാശപ്പെട്ടു. എല്‍.ഡി.എഫും യുഡിഎഫും രഹസ്യബന്ധം ഉണ്ടാക്കിയെന്ന് ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.
https://www.facebook.com/Malayalivartha





















