എൽ ഡി എഫ് മുന്നിൽ... ചെങ്ങന്നൂർ ഉപതെരഞ്ഞെപ്പിൽ ഫലങ്ങൾ മാറിമറിയുന്നു... യു ഡി എഫിന്റെ ഡി വിജയകുമാറിനെ പിന്നിലാക്കി സജി ചെറിയാൻ ലീഡിലേക്ക്...

154 വോട്ടിന് സജിചെറിയാൻ മുന്നിൽ. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ ബാലറ്റ് വാങ്ങിയവരില്‍ 792 പേരുടെ വോട്ട് തപാല്‍ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല. തപാല്‍വോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതില്‍ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രമാണ്. ഒരെണ്ണം വോട്ടര്‍ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആര്‍.എം.എസ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ചു.
8.30ന് ആദ്യ ഫലസൂചനകള്‍ ലഭിക്കും. 10.30 ഓടെ ആരാവും നാടിന്റെ നായകന്‍ എന്നറിയാനാകും. 12 മണിയോടെ പൂര്‍ണഫലം പുറത്തുവരും. 14 മേശകളിലായി 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകും
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
https://www.facebook.com/Malayalivartha





















