ഭാര്യയെ വേണ്ട കാമുകിയെ മതി; ബോധം കെടുംവരെ ഭാര്യയെ മർദ്ദിച്ച് അവശയാക്കി കെട്ടിത്തൂക്കി

അവിഹിത ബന്ധം ചോദ്യംചെയ്‌ത ഭാര്യയെ മര്‍ദിച്ച് അബോധാവസ്‌ഥയിലാക്കിയ ഭര്‍ത്താവ് വീടിനുള്ളില്‍ കെട്ടിത്തൂക്കി. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൂറനാട് മറ്റപ്പള്ളി ആദര്‍ശ് ഭവനത്തില്‍ സുനില്‍കുമാറി(38)നെ അറസ്‌റ്റ് ചെയ്‌തു. ഭാര്യ അമ്ബിളി(36)യെയാണ് ഇയാള്‍ കെട്ടിത്തൂക്കിയത്.
ഞായറാഴ്‌ച രാവിലെ 11 നായിരുന്നു സംഭവം. അമ്പിളി വീടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നതായി സുനില്‍കുമാര്‍ തന്നെയാണ് അയല്‍ക്കാരോടു പറഞ്ഞത്. ഓടിയെത്തിയ ഇവര്‍ ജീവന്റെ തുടിപ്പ് കണ്ടതോടെ അമ്ബിളിയെ അടൂരിലുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍, രക്ഷിക്കാനായില്ല.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു പരാതി ഉയര്‍ന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സുനിലിനെ നൂറനാട് പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അമ്പിളിയുടെ മൃതദേഹത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ട്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി: ആര്‍.ബിനു, മാവേലിക്കര സി.ഐ: പി.ശ്രീകുമാര്‍, നൂറനാട് എസ്.ഐ: വി.ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ...
സുനിലും മറ്റൊരു സ്‌ത്രീയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി അമ്പിളിയുമായി വഴക്കു പതിവായിരുന്നു. സംഭവദിവസം ഈ സ്‌ത്രീയും അമ്പിളിയുമായി സംസാരമുണ്ടായി. ഇതറിഞ്ഞെത്തിയ സുനില്‍ അമ്ബിളിയുമായി വഴക്കിടുകയും മര്‍ദിക്കുകയുമായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ് അബോധാവസ്‌ഥയില്‍ വീടിനു പിന്നില്‍ കിടന്ന അമ്ബിളിയെ സുനില്‍ വീടിനുള്ളില്‍ കൊണ്ടുവന്നു കെട്ടിത്തൂക്കുകയായിരുന്നു.
കോടതി സുനിലിനെ റിമാന്‍ഡ് ചെയ്‌തു. ചെത്തുതൊഴിലാളിയായ സുനില്‍ തിരുവനന്തപുരം സ്വദേശിയാണ്. മറ്റപ്പള്ളിയില്‍ വീടുവച്ച് താമസിച്ചുവരികയായിരുന്നു. രണ്ടു മക്കളുണ്ട്. സുനിലിന്റെ മാതാപിതാക്കളും ഇവരോടൊപ്പമാണ് താമസം. ചിറ്റാര്‍ സ്വദേശിയാണ് അമ്ബിളി.
https://www.facebook.com/Malayalivartha