വിവാദങ്ങൾക്കൊടുവിൽ കളി തിരുവനന്തപുരത്ത്; ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിനം നവംബർ ഒന്നിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും.
പകലും രാത്രിയും ആയാണ് മത്സരം. പരമ്ബരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ബിസിസിഐ ടൂര്‍ എന്റ് ഫിക്ച്ചറിംഗ് കമ്മറ്റിയാണ് തീരുമാനം എടുത്തത്. ഒരുപാട് വിവാദങ്ങൾക്ക് ഒടുവിലാണ് ഏക ദിനത്തിനായി തിരുവന്തപുരത്തിന് നറുക്ക് വീഴുന്നത്. കേരള പിറവി ദിനത്തിലാണ് മത്സരം എന്നതും മറ്റൊരു പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha























