തിയേറ്റർ പീഡനം; പെണ്‍കുട്ടിയുടെ മാതാവിന്റെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

എടപ്പാളിലെ തിയേറ്ററില്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി.
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























