നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പത്ത് കോടിയുടെ വിദേശ കറൻസി പിടികൂടി ; ഇത്രയും വലിയ തുക പിടികൂടുന്നത് രാജ്യത്ത് ആദ്യമായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പത്ത് കോടിയുടെ വിദേശ കറൻസി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്ൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖ് (33) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു പണമാണ് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ വിദേശ കറൻസി പിടികൂടുന്നത്.
ഇന്നലെ പുറപ്പെടേണ്ട ഡൽഹി-കൊച്ചി-ദുബായ് വിമാനത്തിലാണ് കറൻസിയുമായി അഫ്ഗാൻ സ്വദേശി എത്തിയിരുന്നത്. സാങ്കേതിക തകരാറുകൾ കാരണം വിമാനത്തിന് ഇന്നലെ പുറപ്പെടാനായില്ല. ശേഷം യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇവരെ കയറ്റി വിടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.
പിടിച്ചെടുത്തവയിൽ യുഎസ് ഡോളറും സൗദി റിയാലും ഉൾപ്പെടുന്നു. കസ്റ്റംസ് കമ്മീഷണറുടെയും സിയാലിന്റെയും ഇടപെടലിനെ തുടർന്നാണ് പരിശോധന നടന്നത്. പണം കടത്തിയതിനു പിന്നിൽ ആരാണെന്നോ ഉദ്ദേശമെന്തായിരുന്നു എന്നതോ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായിട്ടില്ല..
https://www.facebook.com/Malayalivartha























