റോബര്‍ട്ട് വാദ്രയുടെ കമ്പനികളുടെ ഡയറക്ടറായിരുന്ന മലയാളി എ.ഐ.സി.സി സെക്രട്ടറിയായി, പിജെ കുര്യനെയും കെ.വി തോമസിനെയും പോലെയുള്ള കടല്‍ക്കിഴവന്‍മാരെ പുറത്താക്കണമെന്ന് അലറിവിളിച്ച ബലരാമനും ഷാഫീക്കയും അക്കര ചേട്ടനും റോജിച്ചായനും ഒന്നും ഇതറിഞ്ഞമട്ടില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അളിയന്റെ നാല് കമ്പനികളിലെ ഡയറക്ടറായിരുന്ന മലയാളി ശ്രീനിവാസന്‍ കൃഷ്ണന്‍ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായെന്ന് അറിയാതെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കിളിപോയി. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ബൂത്ത്, വാര്‍ഡ് , മണ്ഡലം, ഡിസിസി, പി സി സി, എ ഐ സി സി കമ്മിറ്റികളിലൊന്നും ഈ പുണ്യാത്മനെ കണ്ടതായി കേരളത്തിലെ പ്രവര്‍ത്തകര്‍ക്കോ നേതാക്കന്‍മാര്‍ക്കോ ആര്‍ക്കും പുടിയില്ലത്രേ.
അതേസമയം മറ്റ് ചില യോഗ്യതകള്‍ ഈ മഹാനുണ്ട്, കൊച്ചിയിലെ ബിസിനസുകാരനായ ഇദ്ദേഹം മുമ്പ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുടെയും കെ.കരുണാകരന്റെയും പേഴ്‌സണല്‍ സെക്രട്ടറിയായി. പിന്നീടാണ് വാദ്രയുടെ സ്വന്തം കമ്പനികളിലും അദ്ദേഹത്തിന് പങ്കാളിത്തമുള്ള കമ്പനികളിലും ഡയറക്ടറായത്.
ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ജോലി ചെയ്തിരുന്ന കാലത്ത് തിരുവനന്തപുരം ദൂരദര്‍ശന്റെ ന്യൂസ് എഡിറ്ററായി കൃഷ്ണന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അങ്ങനെയാണ് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പേഴ്‌സണല്‍ സെക്രട്ടറിയായത്. അതേസമയം കൃഷ്ണന്‍, വാദ്രയുടെ കമ്പനികളുടെ ഡയറക്ടറായത് കൃഷ്ണന്‍ എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് ദ എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാദ്രയുടെ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്പനിയായ ബ്ലൂബ്രീസ് ട്രേഡിംഗിന്റെ ഡയറക്ടര്‍ സ്ഥാനത്ത് കൃഷ്ണന് പകരമായി വന്നത് പ്രിയങ്കാ ഗാന്ധിയാണ്. 2010ല്‍ പ്രോവ്‌സ് ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്ലീവാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്നിവയുടെയും ഡയറക്ടറായി. 2011ല്‍ ഈ സ്ഥാനങ്ങള്‍ രാജിവെച്ചു. വാദ്ര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡി.എല്‍.എഫ് , സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നീ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കമ്പനികളാണ് പ്രോവ്‌സ് ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡും ക്ലീവാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും.
പണ്ട് കെ.കരുണാകരന്റെ കൂടെ കഞ്ഞി ബാലന്‍ എന്നൊരാള്‍ തൃശൂരില്‍ ഉണ്ടായിരുന്നു. രാമനിലയത്തില്‍ ലീഡര്‍ ചെല്ലുമ്പോള്‍ കഞ്ഞി വിളമ്പി കൊടുത്തിരുന്ന ആളായിരുന്നു. അങ്ങേര് ജീവനോടെ ഇപ്പോഴുണ്ടെങ്കില്‍ എ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റായേനേ എന്നാണ് പഴയ ഐ ഗ്രൂപ്പുകാര്‍ കളിയാക്കുന്നത്. പിജെ കുര്യനെയും കെ.വി തോമസിനെയും പോലെയുള്ള കടല്‍ക്കിഴവന്‍മാരെ പുറത്താക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവേശം പൂണ്ട വി.ടി ബാല്‍റാം, ഷാഫി പറമ്പില്‍, അനില്‍അക്കര, റോണി എം. ജോണ്‍ എന്നീ യുവരക്തങ്ങളൊന്നും ഇത് കണ്ട് തിളയ്ക്കുന്നില്ല.
https://www.facebook.com/Malayalivartha


























