Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതിയെ സദാചാരം ചുമത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പണി കിട്ടി

05 OCTOBER 2014 07:34 PM IST
മലയാളി വാര്‍ത്ത.

സുഹൃത്തിന്റെ വീട്ടില്‍ രാത്രിയെത്തിയ യുവതിയെ സദാചാരം ചുമത്തി കൊള്ളയടിച്ച 4 ഓട്ടോ ഡ്രൈവര്‍മാരെ പോലീസ്‌ തന്ത്രപൂര്‍വം കുടുക്കി. പത്തനംതിട്ടയില്‍ ഗാന്ധിജയന്ധി ദിനത്തിലാണ്സംഭവം. കുമ്പഴയില്‍ താമസിക്കുന്ന യുവതി വെട്ടിപ്രത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ രാത്രി പോയപ്പോള്‍ ഓട്ടോക്കാര്‍ ഇത് കണ്ടു.

കുമ്പഴ മുതല്‍ ഓട്ടോറിക്ഷയില്‍ യുവതിയെ പിന്തുടര്‍ന്ന സംഘം സുഹൃത്തിന്റെ വീട്ടിലേക്ക്‌ അവര്‍ കയറിയപ്പോള്‍ പിന്നാലെ ചെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ സുഹൃത്തിനേയും യുവതിയേയും ചേര്‍ത്തു നിര്‍ത്തി മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങളും പകര്‍ത്തി.

ഉടന്‍ തന്നെ വീട്ടില്‍ നിന്നു പോകണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതിയെ കൊണ്ടുവിടാന്‍ സുഹൃത്തിന്‌ വാഹനമില്ലായിരുന്നു. ഇതറിഞ്ഞപ്പോള്‍ ആ ദൗത്യവും ഇവര്‍ ഏറ്റെടുത്തു.

തങ്ങള്‍ വന്ന ഓട്ടോറിക്ഷയില്‍ യുവതിയെ കയറ്റി. പോകുന്ന വഴി യുവതിയെ ഭീഷണിപ്പെടുത്തി ഏഴുഗ്രാമിന്റെ മാല, നാലു ഗ്രാമിന്റെ ബ്രേസ്‌ലെറ്റ്‌ ഒരു പവന്റെ വള എന്നിവ ഊരിവാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബാങ്കില്‍ നിന്ന്‌ 1500 രൂപ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയും ചെയ്‌തു. വീട്ടില്‍ കൊണ്ടുവിടുന്നതിന്‌ മുന്‍പ്‌ യുവതിയുടെ ഫോണ്‍ നമ്പരും ചോദിച്ച്‌ മനസിലാക്കിയ പ്രതികള്‍ 25,000 രൂപ തന്നാല്‍ ആഭരണം തിരികെ കൊടുക്കാമെന്നും സമ്മതിച്ചു. ഭയന്നു പോയ യുവതി സംഭവം പുറത്താരോടും പറഞ്ഞില്ല.
ഇതിനിടെ വെള്ളിയാഴ്‌ച യുവതിയുടെ ഫോണിലേക്ക്‌ വിളിച്ച്‌ ഇവര്‍ 25,000 രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ്‌ യുവതി പോലീസില്‍ പരാതി നല്‍കിയത്‌.

യുവതിയെക്കൊണ്ട്‌ പോലീസ്‌ സംഘാംഗങ്ങളെ വിളിപ്പിച്ച്‌ പണം നല്‍കാന്‍ താന്‍ തയാറാണെന്നും അതിനായി മുത്തൂറ്റ്‌ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. നാലുപേരും ഒന്നിച്ച്‌ വരണമെന്നായിരുന്നു യുവതി പറഞ്ഞത്‌. ഇതനുസരിച്ച്‌ ആശുപത്രിയിലെത്തിയ സംഘത്തെ പോലീസ്‌ പിടികൂടുകയായിരുന്നു. ആനപ്പാറ തോലിയാനിക്കര വീട്ടില്‍ റിജു ഖാന്‍(22), നവാഫ്‌ ഷെരീഫ്‌ (23), മുഹമ്മദ്‌ ആഷിഖ്‌ (19), വലഞ്ചുഴി കോയിക്കല്‍മേലതില്‍ ഷെഫീഖ്‌ (21) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതിയില്‍ നിന്ന്‌ കൊള്ളയടിച്ച ആഭരണങ്ങളും പ്രതികളില്‍ നിന്ന്‌ കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends