മുഖം മിനുക്കാന്‍ തയ്യാറായി പിണറായി; പക്ഷേ വൈകി പോയില്ലേ?

മുഖം മിനുക്കാന്‍ തയ്യാറായി പിണറായി വിജയന്‍. ശരീരഭാഷയും പ്രവര്‍ത്തന ശൈലിയും മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടറി തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനം ഇതിന്റെ സൂചനയായി വേണം കരുതാന്‍. ഇത്രയും കാലം പത്ര സമ്മേളത്തിനിടയില്‍ ചിരിക്കാതിരുന്ന പിണറായി വിജയന്‍ പലവട്ടം പൊട്ടിചിരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹത്തോടെ സംസാരിച്ചു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്നതിന്റെ ഭാഗാമായാണ് പിണറായി മാറാന്‍ തീരുമാനിച്ചത്. ഒരു വലിയ രാഷ്‌ട്രീയ കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ പദവിയിലിരിക്കുമ്പോള്‍ ഇത്തരം ജാഡകള്‍ മലയാളികള്‍ കാണും. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ ഉത്സവം കഴിഞ്ഞ പൂരപറമ്പു പോലെയാവും. പിന്നെ ആരും അദ്ദേഹത്തെ കാണാന്‍ ചെല്ലില്ല. ഇക്കാര്യം മറ്റാരെക്കാളധികം മനസിലാക്കുന്നത് പിണറായി തന്നെയാണ്. പിണറായിയെ ഇത് ആശങ്കാകുലനാക്കുന്നുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പാണ് പിണറായിയുടെ ലക്ഷ്യം. തലശ്ശേരിക്ക് സമീപമുള്ള ധര്‍മ്മടത്ത് നിന്നുമായിരിക്കും പിണറായി ജനവിധി തേടുക. ഇത് ഉറച്ച സിപിഎം മണ്‌ഡലമാണ്. പിണറായിയുടെ പിന്‍ഗാമി കോടിയേരിയായിരിക്കും. എംഎ ബേബിയും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
മാലിന്യമുക്ത കേരളം എന്ന പിണറായിയുടെ പ്രഖ്യാപനം ലക്ഷ്യമിടുന്നത് ജനപ്രീയത തന്നെയാണ്. പിണറായി സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്തൊന്നും സിപിഎം ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. മാത്രവുമല്ല നടത്തിയ ഒത്തുകളികളില്‍ പുറത്തു വരികയും ചെയ്‌തു. സര്‍ക്കാര്‍ ഏകപക്ഷിയമായി നികുതി വര്‍ധിപ്പിച്ചിട്ട് ഒരു സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിക്കാന്‍ പോലും പിണറായിക്ക് കഴിഞ്ഞില്ല. സിപിഎമ്മിന്റെ കരുതല്‍ ധനം എന്നു വിശേഷിപ്പിക്കാവുന്ന വോട്ട് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് കൊണ്ടു പോവുകയും ചെയ്‌തു.
സിപിഎം സ്വന്തം അസ്ഥിത്വമാണ് അന്വേഷിക്കുന്നത്. നാട്ടിലെ മാലിന്യം വൃത്തിയാക്കുന്നതിനെക്കാള്‍ പാര്‍ട്ടിക്ക് വേണ്ടത് സ്വന്തം മാലിന്യങ്ങള്‍ ഒഴിവാക്കലാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സെക്രട്ടറി എന്ന പേര് തനിക്ക് കേള്‍ക്കേണ്ടി വരുമെന്നതാണ് പിണറായിയെ അലട്ടുന്ന ഏറ്റവും വലിയ ദു:ഖം. തന്റെ ശരീര ഭാഷയില്‍ വൈകി വരുത്തുന്ന മാറ്റം കൊണ്ട് എന്ത് സംഭവിക്കാനാണ്.?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























