കോവളത്ത് കൊല്ലപെട്ട വിദേശ യുവതിയുടെ ഭർത്താവ് ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നിൽ ബിജെപി

ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ സുഹൃത്തായ അഭിഭാഷകനാണ് യുവതിയുടെ ഭർത്താവിനൊപ്പം പത്ര സമ്മേളനം നടത്തിയത്. ഇതോടെയാണ് രണ്ടാമത് ഭർത്താവിന്റെ വരവ് എന്തിനാണെന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ഭർത്താവിന്റെ സുഹൃത്തായി പത്രസമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകനാണ് ബി ജെ പി നേതാവിന്റെ പേരിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷൻ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയെങ്കിലും അതിനു മുമ്പ് സർക്കാർ ദഹിപ്പിച്ചു. ദഹിപ്പിച്ചത് സർക്കാർ ഗൂഢാലോചനയാണെന്നാണ് ഭർത്താവിന്റെയും സുഹ്യത്തിന്റെയും ആരോപണം.
ബി ജെ പി നേതാവിന്റെ സുഹൃത്തുക്കൾക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ അടുപ്പക്കാരാണ് ആരോപണകർത്താക്കൾ എന്ന വാദം കൂടുതൽ നിയമകുരുക്കിന് കാരണമാകും. കേസിൽ ഇപ്പോൾ പിടിയിലായവരെ രക്ഷിക്കാനാണ് നീക്കമെന്നും പറയുന്നു. അവർക്ക് വേണ്ടിയാണ് ഭർത്താവും സുഹൃത്തും രംഗത്തെത്തിയതെന്നും പോലീസ് പറയുന്നു.
വിദേശ വനിതയെ ദഹിപ്പിച്ചത് അവരുടെ ബന്ധുക്കളുടെ ആവശ്യം പ്രകാരമാണ്. എന്നാൽ ഇപ്പോൾ ദഹിപ്പിക്കാൻ പാടില്ലായിരുന്നു എന്നാണ് ഭർത്താവ് . വിദേശ വനിതയുടെ കാര്യത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയിരുന്നു. മൃതദേഹം ലഭിക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം സമയത്ത് ശരീരഭാഗങ്ങളൊക്കെ സുരക്ഷിതമായി നീക്കം ചെയ്ത് ഫോറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ട്.
അതേ സമയം മൃതദേഹം ദഹിപ്പിച്ച ശേഷം അന്വേഷണം ഇഴഞ്ഞാണ് നീങ്ങിയത്. യുവതിയുടെ ബന്ധുക്കൾ ഇന്ത്യ വിട്ടതോടെയാണ് അന്വേഷണം ഇഴഞ്ഞത്. രണ്ടു പേരെ സംഭവത്തിൽ പോലീസ് പിടികൂടി. കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. എത്ര പ്രതികളുണ്ടെന്ന് പോലും വ്യക്തമല്ല. ഇത്തവണ വിദേശ വനിത സഹോദരി രംഗത്തില്ല.അതെന്ത് കൊണ്ടാണെന്നും അറിയില്ല. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നതായാണ് വിവരം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഭർത്താവിന്റെ ആരോപണങ്ങൾ സർക്കാർ തള്ളിക്കളയാനാണ് സാധ്യത. ഒരു മരണത്തെ ഒരു രാഷ്ട്രീയ കക്ഷി ഉപയോഗിക്കുന്നതാണ് കാരണം. ആരോപണം കനക്കുകയാണെങ്കിൽ ആരോപണേ കർത്താക്കളുടെ പിന്നാമ്പുറ ചരിത്രം സർക്കാർ പരിശേധിച്ചേക്കും. ഏതായാലും പിണറായി സർക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ആരോപണങ്ങൾ.
https://www.facebook.com/Malayalivartha


























