ഗുരുതരമായി പരുക്കേറ്റ പെറ്റമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കൾ സ്ഥലംവിട്ടു

നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ വൃദ്ധയായ സ്ത്രീയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍ സ്ഥലംവിട്ടു. കൊല്ലം ആയൂര്‍ ചെറിയ വെളിനെല്ലൂര്‍ പാറവിള വീട്ടില്‍ സുഹറാബീവിയെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഉപേക്ഷിച്ച് ഇന്നലെ ഉച്ചയോടെ മക്കള്‍ മുങ്ങിയത്.
കുളിമുറിയില്‍ തെന്നി വീണ് പരിക്കേറ്റ ഇവരെ മകളും മരുമകനും ചേര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. എക്സ്റേ പരിശോധനയില്‍ വാരിയെല്ലിനും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഉച്ചയോടെ ഇവരുടെ മകളും അത്യാഹിത വിഭാഗത്തിലെത്തി. തുടര്‍ന്ന് ചികിത്സാച്ചെലവും മറ്റും ആര് നോക്കും എന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി.
ഉച്ചയോടെ ഇരുവരും ആശുപത്രിയില്‍ നിന്ന് പുറത്തു കടക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ നല്‍കിയിരുന്ന ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്നുളള മറുപടിയാണ് ലഭിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിലവില്‍ ഇവര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
https://www.facebook.com/Malayalivartha


























