കോച്ച് ഫാക്ടറി വിഷയത്തില്‍ ഇടതുപക്ഷം ഒറ്റക്ക് ധര്‍ണ നടത്തിയത് ശരിയായില്ല ; പാലക്കാട് കോച്ച് ഫാക്ടറിയുടെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ഡൽഹിയിലെ റെയിൽ ഭവന് മുമ്പിൽ ധർണ നടത്തി

പാലക്കാട് കോച്ച് ഫാക്ടറിയുടെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ഡൽഹിയിലെ റെയിൽ ഭവന് മുമ്പിൽ ധർണ നടത്തി. കോച്ച് ഫാക്ടറിയുടെ വിഷയത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച് എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലാണ് എം.പിമാർ ധർണ നടത്തിയത്.
കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത എ.കെ. ആന്‍റണി ആരോപിച്ചു. യു.പി.എ സർക്കാറിന്‍റെ വാക്കു പാലിക്കാൻ മോദി സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ സമരം കാണേണ്ടി വരുമെന്നും ആന്‍റണി പറഞ്ഞു.
കേന്ദ്രം വാഗ്ദാന ലംഘനം നടത്തുകയാണ്. കോച്ച് ഫാക്ടറി എന്നത് ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും ഈ സമരത്തിൽ കേരളത്തിലെ ഭരണകക്ഷിയോട് സഹകരിക്കാൻ യു.ഡി.എഫ് തയാറാണെന്നും ആന്‍റണി വ്യക്തമാക്കി. കോച്ച് ഫാക്ടറി വിഷയത്തില്‍ ഇടതുപക്ഷം ഒറ്റക്ക് ധര്‍ണ നടത്തിയത് ശരിയായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായിചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകാതെ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പെരുമാറുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, ആന്‍റോ ആന്‍റണി, കെ.വി. തോമസ് എന്നിവർ ധർണയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























