സംയോജിത ശിശുവികസന പദ്ധതി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കോണ്‍ഗ്രസ് കൗണ്‍സിലര്‍ മുങ്ങി, സംഗതി കൈവിട്ട് പോകുമെന്നായപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യംതേടി

ശിശുവികസന പദ്ധതി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കോണ്‍ഗ്രസ് കൗണ്‍സിലര്‍ പണവുമായി മുങ്ങിയതായി പരാതി. ഹരിപ്പാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.ബി. അനില്‍ മിത്ര പലതവണ ലൈംഗിക ചൂഷണം നടത്തുകയും ആഭരണവും പണവും തട്ടിയെടുക്കുകയും ചെയ്തതായി തിരുവനന്തപുരം സ്വദേശിനിയും ഹരിപ്പാട് സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) യിലെ ഉദ്യോഗസ്ഥയുമായ യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
2018 ജൂണ്‍ ഒന്‍പതിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി ക്രിമിനല്‍ നിയമ നടപടി ചട്ടം 164 പ്രകാരം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. കഴിഞ്ഞദിവസം ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ അറസ്റ്റുചെയ്യാനുള്ള നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്ന് ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന സ്ഥനമാണ് ഹരിപ്പാട് നഗരസഭ. അതിനാല്‍ കേസ് വിവാദമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.ബി അനില്‍മിത്രയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നെതന്ന് പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കൗണ്‍സിലര്‍ക്കെതിരെ വ്യക്തിപരമായി ഉണ്ടായ പരാതിയില്‍ പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുതെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നു. പരാതിക്കാരന് പറയാനുള്ള കാര്യങ്ങള്‍ പൊലീസ് കേള്‍ക്കണമെന്നും അതിന് ശേഷമേ നടപടികള്‍ സ്വീകരിക്കാവൂ എന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























