ദീപിന്റെ 'അമ്മ' പ്രവേശനം: വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ ന്യൂജെന്‍ സിനിമാക്കാരുടെ പ്രതിനിധിയായ ആഷിഖ് അബുവും മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള അമ്മയ്‌ക്കെതിരെ രംഗത്തെത്തി, ഇതോടെ മലയാള സിനിമയിലെ അസ്വാരസ്യങ്ങള്‍ക്ക് വീണ്ടും ചൂട് പിടിക്കുന്നു

അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ സിനിമാ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ സംവിധായകന്‍ ആഷിഖ് അബുവും താരസംഘടനയ്‌ക്കെതിരെ രംഗത്തെത്തി. ഇതോടെ മലയാളസിനിമയിലെ ചേരിതിരിവ് രൂക്ഷമായി.
നടന്‍ തിലകന്‍ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ? - എന്ന് സംവിധായകന്‍ ആഷിഖ് അബു ഫെയിസ്ബുക്കിലൂടെ ചോദിച്ചു. മോഹന്‍ലാന്‍ പ്രസിഡന്റായ കമ്മിറ്റിയുടെ ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
മലയാളസിനിമയിലെ ജാതീയതയും ചില നടന്‍മാരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനുമാണ് താരസംഘടനയായ അമ്മ തിലകനെ വിലക്കിയത്. ആ വിലക്ക് മരണം വരെ തുടരുകയായിരുന്നു. നടന്‍ മമ്മൂട്ടിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് തിലകനെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന അവസ്ഥയിലെത്തിച്ചത്. ദീലീപും സിദ്ധിഖും അടക്കമുള്ളവരാണ് അതിന് ചുക്കാന്‍ പിടിച്ചത്. മമ്മൂട്ടിയില്‍ തെറ്റുണ്ട്, അത് തിരുത്താന്‍ തയ്യാറാകണമെന്ന് തിലകന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയിലഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷമാണ് തിലകനെ ഒഴിവാക്കിയത്. വിനയന്റെ സിനിമയില്‍ അഭിനയിച്ചു എന്നായിരുന്നു തിലകനെതിരെയുള്ള മറ്റൊരു ആക്ഷേപം.
ആഷിഖ് അബുവും അമല്‍ നീരദും അന്‍വര്‍ റഷീദും അടക്കമുള്ള പുതിയവരുടെ സിനിമകളെ തകര്‍ക്കുന്ന നിലപാടുകളാണ് ദിലീപും സംഘവും ്‌സ്വീകരിച്ചിരുന്നത്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ പല തിയേറ്ററുകളിലും കളിക്കാനായില്ല. സിനിമ ഓടിക്കൊണ്ടിരുന്നതിനിടെ അപ്രഖ്യാപിത സമരം നടത്തി. ഇതിനെ വിമര്‍ശിച്ചതോടെ അന്‍വര്‍റഷീദിന്റെ ട്രാന്‍സ് എന്ന സിനിമ വെളിച്ചംകാണില്ലെന്ന് ഭീഷണിപ്പെടുത്തി. സ്വന്തം സിനിമയുടെ പകര്‍പ്പവകാശത്തിന്റെ പണം പ്രകാശ് രാജിന്റെ കയ്യില്‍ നിന്ന് വാങ്ങിത്തരുന്നതിന് ഫെഫ്ക്ക കമ്മീഷന്‍ വാങ്ങിച്ചെന്ന് ആഷിഖ് അബു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മലയാളസിനിമ കൂടുതല്‍ കലുഷിതമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























