എഴുത്തിലും ജീവിതത്തിലും ജാതീയതയും സവര്‍ണമേധാവിത്വവും പുലര്‍ത്തുന്നയാളാണ് സുഭാഷ് ചന്ദ്രനെന്ന് എഴുത്തുകാരികള്‍ സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു, മലയാളത്തിലെ മികച്ച അഞ്ച് പുസ്തകങ്ങളിലൊന്നായി സുഭാഷ് ചന്ദ്രന്‍ തന്റെ മനുഷ്യന് ഒരു ആമുഖത്തെ തെരഞ്ഞെടുത്തതോടെയാണ് വിവാദം തുടങ്ങിയത്

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനെതിരെ എഴുത്തുകാരികളും നിരൂപകരും രംഗത്ത്. മലയാളത്തിലെ പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങള്‍ സുഭാഷ് ചന്ദ്രന്‍ തെരഞ്ഞെടുത്തപ്പോള്‍ തന്റെ മനുഷ്യന് ഒരു ആമുഖം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന്റെ അല്‍പത്തരത്തിനും എതിരെ ഇവരെല്ലാം ഫെയിസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. സുഭാഷ് ചന്ദ്രന്റെ മോശമായ സ്വഭാവത്തെയും എഴുത്തിലെ സവര്‍ണതയെയും ഔചിത്വമില്ലായ്മയേയും ഇവരെല്ലാം ചോദ്യം ചെയ്യുന്നു.
സുഭാഷ് ചന്ദ്രന്‍ ഒരു പന്ന എഴുത്തുകാരന്‍ മാത്രം ആരുന്നേല്‍ ഞാന്‍ ക്ഷമിച്ചേനേ എന്നാണ് അലീന ആകാശമിഠായി എന്ന എഴുത്തുകാരി പറയുന്നത്. . ഈ ലോകത്ത് എന്തോരം അഴുക്ക് എഴുത്തുകാര്‍ ഒണ്ട്. തിരൂര് വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ അങ്ങേര് എന്നെ നോക്കി പറഞ്ഞ റെയ്‌സിസ്റ്റ് കമന്റ് ഇപ്പോഴും ഓര്‍മയുണ്ട്. രാത്രി എല്ലാവരും സെല്‍ഫ് ഇന്‍ട്രോഡക്ഷന്‍ നടത്തുകയാരുന്നു. ഞാന്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോ കറന്റ് പോയി. അപ്പോ ഒന്നുരണ്ടുപേര് ഫോണ്‍ ഫ്‌ളാഷ് ഓണാക്കി. അന്നേരം സുഭാഷ് ചന്ദ്രന്‍ പറയുവാ ഇവിടൊള്ള മുഴുവന്‍ പേരും ടോര്‍ച്ചടിച്ചാലും ഇവളെ കാണാന്‍ പറ്റൂലാന്ന്. പിന്നവിടെ കൂട്ടച്ചിരി ആരുന്ന്.
അയാളുടെ 'നായര്‍ പുരുഷന് ഒരാമുഖം' എന്നൊരൊറ്റ നോവലിലെ സ്ത്രീവിരുദ്ധതേം ദളിത് വിരുദ്ധതേം മാത്രം മതിയല്ലോ അയാളെ എല്ലാ ഇടങ്ങളില്‍ നിന്നും ചവിട്ടിപ്പുറത്താക്കാന്‍. അതെങ്ങനാ, മലയാളസാംസ്‌കാരികതേടെ തലപ്പത്തിരിക്കാന്‍ ഇങ്ങേരെ പോലുള്ളോരാണല്ലോ ശരിക്കും മാച്ച്. അപ്പപ്പിന്നെ ആരോട് പറയാന്‍.. ആര് കേള്‍ക്കാന്‍- എന്നാണ് ഈ യുവ എഴുത്തുകാരി ചോദിക്കുന്നത്.
തന്റെ പുസ്തകം മലയാളത്തിലെ മികച്ച നോവലുകളില്‍ ഒന്നാണെന്ന ബോധ്യം അയാള്‍ക്ക് എങ്ങനെയുണ്ടായെന്ന് ചാന്ദിനി ലത എന്ന എഴുത്തുകാരി ചോദിക്കുന്നു. സത്യത്തില്‍ 'മനുഷ്യ നൊരാമുഖം' എന്നായിരുന്നില്ല ' സവര്‍ണ്ണ പുരുഷനൊരാമുഖം' എന്നായിരുന്നു ആ പുസ്തകത്തിനിടേണ്ടിയിരുന്ന പേര്.മലയാള നോവലുകളെ നായര്‍ തറവാടുകള്‍ക്കുള്ളില്‍ തളച്ചിടുന്ന എം.ടി അടക്കമുള്ള സവര്‍ണ്ണ നായര്‍ ആണെഴുത്തുകാരുടെ പാരമ്പര്യം സുഭാഷ് ചന്ദ്രനും നന്നായി കാത്തു സൂക്ഷിച്ചിട്ടുണ്ട്. കഥകളില്‍ മാത്രമല്ല ജീവിതത്തിലും അയാളിത് പിന്തുടര്‍ന്നു പോരുന്നു.
രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് വച്ച് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി. തന്റെ തീരുമാനങ്ങളെ അതെന്തു തന്നെയായിക്കോട്ടെ അധികാരമുപയോഗിച്ച് ആളുകളില്‍ അശേര്‍ട്ട് ചെയ്യാനുള്ള അയാളുടെ കഴിവ് ഭീകരമാണ് .ക്യാമ്പുതുടങ്ങിയ ഉടന്‍ സുഭാഷ് ചന്ദ്രന്റെ വക ക്യാംപങ്ങള്‍ക്ക് ഒരു സാരോപദേശ ക്ലാസുണ്ടായിരുന്നു. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സംസാരം കുറയ്ക്കുക പ്രേമം പാടില്ല അച്ചടക്കം പാലിക്കണം എന്നിവയായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നെ എല്ലാ എഴുത്തകാരും വരുമ്പോള്‍ ക്യാമ്പിലുള്ളള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന് അവരെ കയ്യടിച്ച് സ്വീകരിക്കണമെന്ന 'ആചാരവും' അയാള്‍ നിര്‍ബന്ധമാക്കി. ഇതിനെ ചോദ്യം ചെയ്ത ഒരു ചെറുപ്പക്കാരനെ അയാള്‍ വല്ലാതെ ശകാരിക്കുകയും ക്യാമ്പില്‍ ഒറ്റപ്പെടുത്തുകയും ചെയ്തു.
അവിടെയുണ്ടായിരുന്ന അമ്പതോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികളില്‍ അയാള്‍ അയാളുടെ അധികാരം സ്ഥാപിക്കുകയും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് അത് ലംഘിക്കുന്നവരെ മാനസീകമായി തളര്‍ത്തുകയും ചെയ്തു. കൂടാതെ രാത്രി കള്ളുകുടിച്ചു വന്ന് വി.ആര്‍ സുധീഷിനേ പോലുള്ളവര്‍ കാണിച്ച/ പറഞ്ഞ വൃത്തികേടുകളെ അയാള്‍ പ്രോത്സാഹിപ്പിക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. അതിനു ശേഷം ഇതുവരെ ഒരു സാഹിത്യ ക്യാമ്പില്‍ പോലും പങ്കെടുത്തിട്ടില്ല. കാരണം അത്രയും മോശമായിരുന്നു അന്നത്തെ അനുഭവം. സുഭാഷ് ചന്ദ്രന്‍ ഒരു നല്ല എഴുത്തുകാരനോ അയാളുടെ പുസ്തകങ്ങള്‍ നല്ല പുസ്തകങ്ങളോ അല്ല.പ്രത്യേകിച്ച് മനുഷ്യനോരാമുഖം.
https://www.facebook.com/Malayalivartha


























