ഒരു തുമ്പും കിട്ടാതെ പരക്കം പാഞ്ഞ് സംസ്ഥാന പോലീസ് സേന ; ജസ്നയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു

ജസ്‌ന തിരോധാനം സംബന്ധിച്ച് ഒരു തുമ്പും കിട്ടാതെ സംസ്ഥാന പോലീസ് സേന. പലതെളിവുകൾ ലഭിച്ചിരുന്നെങ്കിലും അതൊന്നും ജസ്‌നയെ കണ്ടെത്താൻ പര്യാപ്തമായിരുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം സ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന് കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി കോടതി പരിഗണിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളിൽ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























