തിലകനെ മരണം വരെ അകറ്റിനിര്‍ത്തിയ അമ്മ മാപ്പ് ചോദിക്കുമോ എന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ എം.എ നിഷാദ് രംഗത്തെത്തി

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടി ചോദ്യം ചെയ്ത ആഷിഖ് അബു നടന്‍ തിലകനെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് അമ്മ മാപ്പ് ചോദിക്കുമോ എന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത് ചര്‍ച്ചയായതോടെ ആഷിഖിനെതിരെ പരോക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി.
തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്...
സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ ആരുടെയും മുമ്പില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്യ നടന്‍ തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം... തിലകന്‍ ചേട്ടന് വേണ്ടി വാദിക്കാന്‍, പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking ...ഒരാകാംക്ഷ,അങ്ങനെ കണ്ടാല്‍ മതി...
തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്... വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്, അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച, ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍...,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ...
എന്‍.ബി: അമ്മയുടെ നടപടിയേ, സാധൂകരിക്കുന്നതല്ല എന്റെ ഈ പോസ്റ്റ്... ചിലത് കാണുമ്പോള്‍ പ്രതികരിച്ച് പോകും..നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്...
https://www.facebook.com/Malayalivartha


























