താന്‍ ചാഞ്ചാട്ടക്കാരനാണെന്ന വി.എം സുധീരന്റെ ആക്ഷേപം ശരിയല്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ കെ.എം മാണി ആഞ്ഞടിച്ചു, ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കി

യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. താന്‍ ചാഞ്ചാട്ടക്കാരനാണെന്നും ബി.ജെ.പിയില്‍ പോകില്ലെന്ന് എന്താണെന്ന് ഉറപ്പെന്നുമുള്ള സുധീരന്റെ ആക്ഷേപം ശരിയായില്ലെന്ന് കെ.എം മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവന്നപ്പോള്‍ സന്തോഷിക്കേണ്ടതിന് പകരം ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് നല്ലതല്ല. സുധീരന്‍ യോഗത്തിനെത്തിയിരുന്നെങ്കില്‍ മുഖത്ത് നോക്കി ഇക്കാര്യം ചോദിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം മാണിക്ക് ഉറപ്പ് നല്‍കി.
രാജ്യസഭാസീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ താന്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വി.എം സുധീരന്‍ കണ്‍വീനര്‍ പി.പി തങ്കച്ചനെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് നോതാക്കള്‍ യോഗത്തില്‍ അറിയിച്ചു. താഴേതട്ടിലുള്ള സ്ഥാനമാനങ്ങള്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനും യോഗം തീരുമാനിച്ചു. അതേസമയം കെ.എം മാണിക്ക് നല്‍കിയ പാക്കേജ് തങ്ങള്‍ക്കും നല്‍കണമെന്ന് മറ്റ് ഘടകക്ഷികള്‍ ആവശ്യപ്പെട്ടു. അതിന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ആഗസ്റ്റ് ഏഴിന് യു.ഡി.എഫ് യോഗം വീണ്ടും ചേരും.
https://www.facebook.com/Malayalivartha


























