നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാനെന്ന് പി.പി തങ്കച്ചന്‍

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചര്‍ച്ച യു.ഡി.എഫ് യോഗത്തിലുണ്ടായിട്ടില്ല. ഘടകക്ഷിയുടെ പരാതി പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇത് കേരളത്തോടുള്ള അവഗണനയാണ്. ഇതിനെതിരായി ജൂലൈ 17ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും തങ്കച്ചന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























