ജസ്നയുടെ തിരോധാനം: അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണം ;കേസിൽ ഹേബിയസ് കോര്‍പസ് ഹർജിയുടെ ആവശ്യമെന്തെന്ന് ഹൈകോടതി

ജസ്ന തിരോധാനത്തില്‍ ഹേബിയസ് കോര്‍പസ് ഹർജിയുടെ ആവശ്യമെന്തെന്ന് ഹൈകോടതി. കുട്ടിയെ കാണാതായതിനെ അന്യായമായി തടങ്കലില്‍വെച്ചെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ്, രാഷ്ട്രീയ നേതാവ് ഷോണ്‍ ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ പരാമര്‍ശം.
അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണം. കേസില്‍ അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തുകയല്ലേ വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഹരജിയില്‍ ഉത്തരവ് നാളെ പുറപ്പെടുവിക്കും.
അതേസമയം, കേസില്‍ പൊലീസ് ഹൈകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്‌നയെ നിരവധി ഇടങ്ങളില്‍ കണ്ടു എന്ന് വിവരം ലഭിച്ചുവെങ്കിലും അന്വേഷണത്തില്‍ ഇവയൊന്നും ശരിയല്ലെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ജസ്‌ന എവിടെയെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളില്ലെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസില്‍ ഇതുവരെ 250ഓളം പേരെ ചോദ്യം ചെയ്‌തെന്നും 130 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരു ലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22 മുതലാണ് കാണാതായത്.
https://www.facebook.com/Malayalivartha


























