സുധീരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് എം.എം ഹസ്സന്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിനെതിരായ സുധീരന്റെ വിമര്‍ശനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. സുധീരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് എം.എം ഹസ്സന്‍ അറിയിച്ചു.
പാര്‍ട്ടി ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഹസ്സന്‍ അറിയിച്ചു. അതേസമയം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരന്‍ പങ്കെടുത്തിരുന്നില്ല. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറാണെന്നും വി.എം.സുധീരന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























