നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി ; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു. നിയമസഭയുടെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംഹാര നിയമമാണ് പാസാക്കിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ ചരമക്കുറിപ്പാണ് പുതിയ ഭേദഗതിതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
അതേസമയം പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അശുഭ സൂചകമായി ഒന്നും തന്നെ ബില്ലിലില്ല. സമൂഹത്തിന് വേണ്ടതാണ് നടപ്പിലാക്കുന്നത്. പ്രതിപക്ഷം സമൂഹത്തിന്റെ ആവശ്യം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
2008ല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ദേദഗതി ചെയ്തത്. 2008ന് മുമ്ബ് നികത്തിയ ഭൂമിക്ക് ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ച് ക്രമപ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമഭേദഗതി. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്തുമ്ബോള്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും സംസ്ഥാനതല സമിതികള്‍ക്ക് തീരുമാനിക്കാം എന്നാണ് വ്യവസ്ഥ.
https://www.facebook.com/Malayalivartha


























