ഇങ്ങനെയും കല്യാണം നടത്താമോ!..; താലികെട്ട് ഗുരുവായൂരില്‍, വിവാഹ സല്‍ക്കാരം അങ്ങ് മൈസൂരില്‍ വൈറലായ ആ വിവാഹത്തിന്റെ കഥ ഇങ്ങനെ

മനുഷ്യരുടെ ജീവിതത്തില്‍ വളരെ നിര്‍ണായകമായ ഒരു ചടങ്ങാണ് വിവാഹമെന്നത്. ഒരുപാട് കാര്യങ്ങളാണ് അതിനുള്ള തയ്യാറെടുപ്പായുള്ളത്. ഈ തിരക്കുകളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമെല്ലാം അനുഭവിച്ചവരാണ് മിക്ക മലയാളികളും. എന്നാല്‍ കല്യാണ ദിവസത്തില്‍ വന്ന ഒരു പോല്ലാപ്പ് വളരെ നൈസായി പരിഹരിച്ച ന്യൂജന്‍ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ആ ഒരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്ന പ്രമിത, ഗോവിന്ദ് ദമ്പതിമാര്‍ക്ക്' എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം നടന്നത്. താലികെട്ട് ഗുരുവായൂരില്‍ വേണമെന്നായിരുന്നു വധുവിന്റെ വീട്ടുക്കാരുടെ അവശ്യം. എന്നാല്‍ സദ്യ മൈസൂരില്‍ വേണമെന്നായിരുന്നു വരന്റെ വീട്ടുക്കാരുടെ ആവശ്യം. സാധാരണയായി ചിന്തിക്കുന്ന ആള്‍ക്ക് ഇത് ഒരു ദിവസം തന്നെ നടത്തുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ ഇരുവീട്ടുകാരെയും വെറുപ്പിക്കാന്‍ ഇവര്‍ തയ്യാറായില്ല. അല്‍പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും രണ്ട് ആഗ്രഹങ്ങളും വളരെ നൈസായി നടത്തി ഇവര്‍.

ഹെലികോപ്റ്ററാണ് അവര്‍ പ്രശ്‌ന പരിഹാരത്തിനായി കണ്ടെത്തിയത്. ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്. താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ടു.

https://www.facebook.com/Malayalivartha


























