ഇത് താരസംഘടനയുടെ പേരായ 'അമ്മ'യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയം; അമ്മയ്‌ക്കെതിരെ അതി രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണം ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നുമാണ് നടി രഞ്ജിനിയുടെ പോസ്റ്റ്.
ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല, മറിച്ച് സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളിലേക്കുള്ള ചൂണ്ടുപലകയാണ്. താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായ 'അമ്മ'യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്. ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല, മറിച്ച് സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളിലേക്കുള്ള ചൂണ്ടുപലകയാണെന്നാണ് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ തന്നെ തന്റെ നിലപാടുകള്‍ അറിയിച്ച നടിയാണ് രഞ്ജിനി, ദിലീപ് സംശയത്തിന്റെ നിഴലില്‍ നിന്നപ്പോഴും നടപടിയെടുക്കാന്‍ മടിച്ച സംഘടനയ്‌ക്കെതിരെയും രഞ്ജിനി അന്ന് പ്രതികരിച്ചിരുന്നു.
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/Malayalivartha


























