കുടുമ്പമായി താമസിക്കുന്ന പുരുഷന്‍മാരോട് ഫോണ്‍വഴിയും സോഷ്യല്‍മീഡിയ വഴിയും സൗഹൃദം സ്ഥാപിക്കും; പിന്നീട് കിടപ്പറയിലേക്ക് ക്ഷണം; ശേഷം വീണ്ടും പണമാവശ്യപ്പടും; ഇല്ലെങ്കില്‍ കിടപ്പറരംഗങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോഴിക്കോട് ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം

കോഴിക്കോട് ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതോളം പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ കണ്ണടയ്ക്കുന്നുവെന്നും പരാതി.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്.്കുടുമ്പ ജീവിതം നയിക്കുന്ന പുരുഷന്‍മാരെ വശീകരിച്ച് കിടപ്പറയിലേക്ക് ശേഷം സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടുന്നു. ഫോണ്‍ മുഖേനെയും സോഷ്യല്‍ മീഡിയ മുഖേനയും ഇടപാടുകാരുമായി സൗഹൃദം. പിന്നീട് ഇവര്‍ സ്ഥലത്തേയ്ക്ക് എത്താന്‍ ആവശ്യപ്പെടും. ലൈഗീകബന്ധപ്പെട്ട ശേഷമാണ് ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുന്നത്. ശേഷം ഇടപാടുകാരെ വീണ്ടും വിളിക്കും. വീണ്ടും എത്തണമെന്നും എത്തിയില്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും. ഇടപാടുകാരന്റെ സാമ്പത്തിക നിലയനുസരിച്ച് 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുന്നത്.
പണം നല്‍കാന്‍ തയ്യാറാകാത്തവരുടെ വാട്‌സാപ്പ് നമ്പറിലേയ്ക്ക് രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങള്‍ആയച്ചുനല്‍ക്കും. ഇത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും. തട്ടിപ്പിലകപ്പെട്ടവര്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ട്. വഞ്ചിക്കപ്പെടുന്നവര്‍ നാണക്കേട് ഭയന്ന് വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പ് കൂടുന്നത്.
https://www.facebook.com/Malayalivartha


























