സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമമാകാന്‍ ആലപ്പുഴ ആര്യാട്; ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഗ്രാമം മുഴുവന്‍

ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി ശ്രദ്ധേയമാകുന്നു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് ഒരു മണിക്കൂര്‍ നേരം ശുചിത്വ ഹര്‍ത്താലും ആചരിച്ചു. പഞ്ചായത്തിന്റെയും, ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പത്തിന പരിപാടികളാണ് തയ്യാറാക്കിയത്.പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹ്യസാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ,തൊഴിലാളികള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ യജ്ഞത്തില്‍ അണി നിരന്നു.
ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലല്‍, ബോധവല്‍ക്കരണം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളും, പ്രവര്‍ത്തനങ്ങളും നടന്നു. വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ ശുചിത്വ സന്ദേശ ലഘുലേഖകളും വിതരണം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍ഗണന നല്‍കി. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 3 മണി വരെ ശുചിത്വ ഹര്‍ത്താലും ആചരിച്ചു. ഈ സമയം മുഴുവന്‍ സ്ഥാപനങ്ങളും, വീട്കളും അവരവര്‍ തന്നെ ശുചീകരിച്ചു. വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ അവലോകനയോഗവും ചേര്‍ന്നു.
സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























