സിറോമലബാര്‍ സഭാ ഭൂമി വിവാദത്തെ ഫുട്‌ബോള്‍ കളിയോടുപമിച്ച് സഭാ വക്താവ് ഫാ. തോമസ് തേലക്കാട്ട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് സഭയില്‍ നടക്കുന്നത് ഒരു കളിയാണെന്നും അത് മാര്‍പ്പാപ്പ വിസിലൂതി നിര്‍ത്തിച്ചെന്നും തേലക്കാട്ട്

ഒരു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് തേലക്കാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. വലിയവനും രാജ്യാന്തര പ്രശസ്തനും കളിക്കളത്തിലെ വ്യാകരണത്തില്‍ സമന്മാരാണ്. റഫറി എല്ലാ കളിക്കാരോടും പാലിക്കേണ്ട നിഷ്പക്ഷ അനാസക്തി കളിയെ സ്‌നേഹിക്കുന്നവന്റെ ഉത്തരവാദിതവമാണ്. ഏതേങ്കിലും കളിക്കാരനെ റഫറി രക്ഷിക്കാന്‍ ശ്രമിച്ചാല്‍ റഫറിയുടെ പാളിച്ചയായി കണക്കാക്കാപ്പെടും. ഇത് റഫറിയെ പുറത്താക്കാന്‍ കണമാകും എന്നണ് അദ്ദേഹം ലേഖനത്തില്‍ കുറിച്ചത്.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ
കേരളത്തിലെ ക്രൈസ്തവ സഭയില്‍ പ്രത്യേകിച്ച് സിറോ-മലബാര്‍ സഭയില്‍ നടന്ന ഒരു കളി മാര്‍പ്പാപ്പ വിസില്‍ ഊതി നിര്‍ത്തിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് നടന്നതും ഒരു കളിയായി കാണാം. ഒരു വിസില്‍ ഊതുക മാത്രമല്ല, ചിലര്‍ക്ക് ചുവന്ന കര്‍ഡും കിട്ടി കളി കണ്ടുകൊണ്ടിരുന്നത് ഇവിടുത്തെ ജനങ്ങളാണ്. ഈ കളിക്കു പ്രധാന കാരണം എല്ലാവര്‍ക്കുമറിയാം. ഏതു വലിയ കളിക്കാരനും കളിക്കളത്തില്‍ സ്വകാര്യ കളി കളിച്ചാല്‍ കളി മരിക്കും ടീമായി കളിക്കാന്‍ കഴിയാത്തവര്‍ കളിക്കളത്തിനു പുറത്താക്കപ്പെടും. വ്യാകരണ പിശകു വന്നാല്‍ ചൂണ്ടിക്കാട്ടി ഫൗള്‍ വിളിക്കാം. പക്ഷേ വിധി പറയേണ്ടത് റഫറിയാണ്. തെറ്റുകണ്ട് കണ്ണടച്ചു കളിക്കാന്‍ ആരും പരയാറില്ല പക്ഷേ അത് ചൂണ്ടിക്കാണിക്കാന്‍ പല വിധങ്ങളും സംവിധാനങ്ങളുമുണ്ട്. കളി നിയന്ത്രിക്കുന്നവരുടെ അനാസ്ഥയും പക്ഷം ചേരലും വിവാദമാകാം. എത്ര വലിയവന്‍ ചെയ്താലും ഫൗള്‍ ഫൗളാണ്. അതല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കളിക്കളത്തില്‍ ബഹളത്തിന് ഹേതുവാകാം പണ്ട് ജോര്‍ജ് ഓവല്‍ എഴുതിയത് വിരുദ്ദോക്തികളുടെ പരിഹാസമാണ്. എല്ലാ മൃഗങ്ങളും തുല്യരാണ് ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്.റഫറിയുടെ വീഴ്ചയിലോ ഫൗള്‍ വിവാദത്തിലോ കളിക്കളം കൈയ്യാങ്കളിയുടെ വേദിയാകരുത്.
https://www.facebook.com/Malayalivartha


























