മതം മാറിയുള്ള വിവാഹ രജിസ്‌ട്രേഷന് ഹൈക്കോടതിയുടെ പുതിയ തീരുമാനം

വധൂവരന്മാര്‍ മതം മാറിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതം മാറ്റത്തിന്റെ സാധുത പരിശോധിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഫിലിപ്പൈന്‍ യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെതിരെ തൃശൂര്‍ സ്വദേശി എ.എം പ്രണവ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇതു വ്യക്തമാക്കിയത്.
ഹിന്ദുമതത്തിലേക്ക് മാറുന്നതിന് ഔപചാരിക നടപടികള്‍ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഹിന്ദു മതം സ്വീകരിച്ചെന്ന് ഒരാള്‍ പ്രഖ്യാപിച്ചാല്‍ അയാളെ ഹിന്ദുവായി അംഗീകരിച്ച് പൊതു അധികാരികള്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. അതിനാല്‍ രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമത്തിനനുസരിച്ച് വിവാഹം നടന്നോ എന്ന് പരിശോധിച്ചാല്‍ മതിയാകുമെന്നും ഹൈക്കോടതി പറഞ്ഞു.
മതം മാറ്റത്തിന് സാധുതയുണ്ടോ എന്നതടക്കമുള്ള വിശദമായ പരിശോധന ആവശ്യമില്ല. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള ചടങ്ങുകള്‍ കല്യാണത്തിനു നടന്നിട്ടുണ്ടോ, വിവാഹിതരാകാന്‍ നിയമ പ്രകാരം യോഗ്യരാണോ, എന്നിവ വിലയിരുത്തി രജിസ്റ്റര്‍ ചെയ്യണം. ഹര്‍ജിക്കാരന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























