കുഞ്ഞു ബിലാല്‍ അവസാനമായി അമ്മയോട് ചോദിച്ചത്... ഇസ്മായിലിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ നാട്

ഒരു നാടിനെ മുഴുവന്‍ സങ്കടകടലിലാക്കിയ ദുരന്തത്തിലേക്ക് പേകുംമുമ്പ് കുഞ്ഞു ബിലാലും അഞ്ചുവയസുകാരന്‍ ഇസ്മായിലും ''ഉമ്മാ, കുറച്ചു വെള്ളം തരുമോ''എന്നു ചോദിച്ച് അടുക്കളയില്‍ എത്തിയിരുന്നു. വെള്ളം തീര്‍ന്നെന്നും രണ്ടു മിനിറ്റ് കഴിഞ്ഞു താന്‍ പോയി കൊണ്ടുവരാമെന്നും ഉമ്മ ആയിഷ സ്‌നേഹത്തോടെ പറഞ്ഞു. പക്ഷേ, കുഞ്ഞുങ്ങളിലുവരും അമ്മ വരുന്നതുവരെ കാത്തുനില്‍ക്കാതെ വീട്ടിലിരുന്ന കുടവുമെടുത്ത് ഇറങ്ങി.
കഴിഞ്ഞ ദിവസം കാസര്‍കോട് മൊഗ്രാല്‍ ഒളയ്ക്കലില്‍ ട്രെയിനിടിച്ച് മരണപ്പെട്ട മൂന്നുവയസുകാരന്‍ ബിലാല്‍ നാടിന്റെ നൊമ്ബരമാവുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ പൊന്നുമോന്റെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് സിദ്ദീഖും ആയിഷയും. മൂത്ത മകന്‍ അഞ്ചുവയസുകാരന്‍ ഇസ്മായില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌നേഹത്തണലിലേക്ക് മുറിവുണങ്ങി അവന്‍ തിരിച്ചെത്തണേയെന്ന പ്രാര്‍ഥനയിലാണു നാട്.
മൊഗ്രാല്‍ ഒളയ്ക്കലില്‍ റെയില്‍വേ പാളത്തിനരികിലാണു സിദ്ദീഖിന്റെയും ആയിഷയുടെയും വാടകവീട്. പാളത്തിനപ്പുറത്ത് ആയിഷയുടെ കുടുംബവീട്ടിലെ കിണറില്‍ നിന്നാണ് ഇവര്‍ വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിച്ചിരുന്നത്. വെള്ളമെടുക്കാന്‍ പോകുമ്‌ബോള്‍ മിക്കപ്പോഴും കുട്ടികളും കൂടെ കാണും. മാതാപിതാക്കള്‍ അറിയാതെ പാളം കടന്ന് അപ്പുറത്തു പോകാന്‍ കുരുന്നുകള്‍ ശ്രമിച്ചത് ഈ പരിചയം കാരണമാണ്.
കൂലിപ്പണിക്കാരനാണു സിദ്ദീഖ്. ചെമ്മനാട് സ്വദേശിയായ സിദ്ദീഖ് ഇടയ്ക്ക് ഓട്ടോ ഓടിക്കാനും പോകും. ഞായറാഴ്ചയായതിനാല്‍ സിദ്ദീഖ് വീട്ടിലെ ജോലികളില്‍ മുഴുകിയിരുന്നു. ഇരുവരുടെയും ശ്രദ്ധമാറിയ ഒരു നിമിഷം തീരാവേദനയായി, നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.
കുട്ടികളെ പെട്ടെന്നു കാണാതായപ്പോള്‍ സംശയം തോന്നിയാണ് ആയിഷ ട്രാക്കിനടുത്തേക്ക് ഓടിയെത്തുന്നത്. പക്ഷെ അപ്പോഴേക്കും രണ്ടു പേരും ട്രാക്കില്‍ കയറി. മംഗളൂരു കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് കുരുന്നുകളെ ഇടിച്ചുതെറിപ്പിച്ചു. ആയിഷയുടെ നിലവിളി ട്രെയിനിന്റെ അലര്‍ച്ചയ്ക്കുള്ളില്‍ അലിഞ്ഞ് ഇല്ലാതായി. തൊട്ടു പിന്നാലെ സിദ്ദീഖും ഓടിയെത്തി.
കുട്ടികള്‍ രണ്ടുപേരും ഇടിയുടെ ആഘാതത്തില്‍ ദൂരേക്കു തെറിച്ചു പോയി. പാളത്തിനടുത്തുള്ള വൈദ്യുത തൂണില്‍ തലയിടിച്ച ബിലാല്‍ തല്‍ക്ഷണം മരിച്ചു. ഇരുവരെയും വാരിയെടുത്തുള്ള മാതാപിതാക്കളുടെ കരച്ചില്‍ കേട്ടാണു നാട്ടുകാര്‍ ഓടിയെത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇസ്മായിലിനെ വേഗം ആശുപത്രിയിലേക്കു കൊണ്ടുപോയി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇസ്മായില്‍. കുമ്ബള പോലീസ് സ്ഥലത്തെത്തി ബിലാലിന്റെ ശരീരം ഇന്‍ക്വസ്റ്റ് നടത്തി.
https://www.facebook.com/Malayalivartha


























