ഒരു തല്ല് കൊടുക്കാൻ ദിവസങ്ങളായി കാത്തിരുന്നു; കൈയിൽ കിട്ടിയത് ചെക്കന്റെ കല്യാണ ദിവസത്തിൽ തന്നെ!! പിന്നീട് ഒന്നും നോക്കിയില്ല, കല്യാണ മണ്ഡപത്തില്‍ കയറി വരനെ അയൽക്കാരൻ തല്ലി: പിടിച്ചുമാറ്റാൻ ചെന്ന പെങ്ങൾമാർക്കും കിട്ടി- പിന്നീട് കല്യാണപ്പറമ്പ് പൂരപ്പറമ്പായി മാറിയത് നാട്ടുകാരും സഹോദരിമാരും ചേർന്നപ്പോൾ!! വാരാപ്പുഴയിൽ നടന്ന ഒരു കല്യാണ കൊട്ടിക്കലാശം ഇങ്ങനെ...

കല്യാണ ദിവസം വരനെ അയല്‍ക്കാരന്‍ കല്യാണ മണ്ഡപത്തിൽ കയറി തല്ലി. എറണാകുളം വരാപ്പുഴയിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുനമ്മാവിലെ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. ചേരേപ്പാടം അന്തിക്കാട് വീട്ടില്‍ മൈക്കിളിന്റെ മകന്‍ മാത്യുവിന്റെ വിവാഹമായിരുന്നു ഇന്നലെ. മാത്യുവിന്റെ അയല്‍ക്കാരനായ ഉണ്ണിയെന്ന അജിത്താണ് മര്‍ദ്ദിച്ചത്. അയല്‍വാസികള്‍ തമ്മിലുള്ള മുന്‍വൈര്യാഗമാണ് കല്യാണ മണ്ഡപത്തില്‍ കയറിത്തല്ലാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. സല്‍ക്കാരത്തിനിടെ വരനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി ചെന്ന രണ്ട് സഹോദരിമാരെയും ഇയാള്‍ മര്‍ദ്ദിച്ചു.
ഇയാള്‍ സ്ത്രീകളെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ സല്‍ക്കാരത്തിനായെത്തിയ നാട്ടുകര്‍ അജിത്തിനെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ കല്യാണമണ്ഡപത്തില്‍ നിന്നും രക്ഷിച്ച് പുറത്തെത്തിച്ചത്. വരനെ തല്ലിയതില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനാല്‍ അജിത്ത് ഇപ്പോള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























