ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും ഒന്നിച്ച് കിട്ടുമോ? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വീണ്ടും സജീവമാകുന്നു; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ സുരേന്ദ്രന്‍ വിജയ പ്രതീക്ഷയില്‍; കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണായക തെളിവുകള്‍ വീണ്ടും

കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ് വന്നതോടെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കെ. സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊടുത്ത കേസില്‍ കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണായക തെളിവുകള്‍ വീണ്ടും കിട്ടിയിരുന്നു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് സുരേന്ദ്രന്റെ കേസ് വിജയത്തിലേക്ക് നയിക്കാനാകുന്ന നിര്‍ണായക വിവരങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഉണ്ടായിന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ച 26 പേരില്‍ 20 പേര്‍ വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വോട്ടര്‍മാരെ വിളിച്ചു വരുത്താന്‍ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കോടതിയുടെ സമന്‍സ് വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പോലീസ് സഹായം നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു.
മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ് എത്തിയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടി ആകും. ഇതോടെ നിയമസഭയിലേക്ക് ഒ. രാജഗോപാലിന് കൂട്ടായി കെ സുരേന്ദ്രന്‍ കൂടെ എത്താന്‍ സാധ്യത . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനു പരാജയപ്പെട്ടതിനെതിരെ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ഡലത്തിലെ 259 വോട്ടര്‍മാര്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് കെ.സുരേന്ദ്രന്‍ വിജയപ്രതീക്ഷയില്‍ എത്തിയത്. ഈ 259 പേരും കള്ളവോട്ടു ചെയ്തവരാണെന്നാണ് കെ.സുരേന്ദ്രനും ബിജെപിയും വാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 56,781 വോട്ട് കെ.സുരേന്ദ്രന്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് 56870 വോട്ടാണ് നേടിയത്. 89 വോട്ടുകളുടെ ലീഡ് മാത്രം നേടി റസാഖ് വിജയിച്ചതിനെതിരെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























