പുതിയ റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 16 മുതല്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും കിട്ടിയ കാര്‍ഡില്‍ തെറ്റുകള്‍ തിരുത്താനും മറ്റിടങ്ങളിലേക്ക് മാറ്റാനും സറണ്ടര്‍ ചെയ്യാനും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സാങ്കേതിക സംവിധാനം ജൂലൈ 16ന് ആരംഭിക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് അതിലൂടെയും അല്ലാത്തവര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള സ്ഥാപനങ്ങളിലൂടെയും ഈ സൗകര്യം ലഭ്യമാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം.
അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവര്‍ നിശ്ചിത ഫീസ് നല്‍കണം. റേഷന്‍കാര്‍ഡ് സംബന്ധിച്ച അപേക്ഷ വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി പ്രിന്റ് എടുത്ത് താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കാനുള്ള സൗകര്യം ജൂണ്‍ 25 മുതല്‍ ലഭ്യമാണ്. ഈ സേവനം സൗജന്യമാണ്. റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഫീസും നിര്‍ത്തലാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ചെന്നുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് താലൂക്കുകളില്‍നിന്ന് നീക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും അതത് ഓഫിസുകളില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ഇല്ലാതാകും.
കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരവരുടെ റേഷന്‍കാര്‍ഡ് സ്വന്തമായി പ്രിന്റ് എടുക്കാനും ഈ സംവിധാനത്തില്‍ സാധിക്കും. ഇപ്രകാരം ലഭിക്കുന്ന ഇലക്േട്രാണിക് റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ വാങ്ങാം. ആധാര്‍ നമ്പരും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ താമസസര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഓണ്‍ലൈനായി റേഷന്‍ കാര്‍ഡ് ലഭിക്കും. അപേക്ഷിച്ചാല്‍ രണ്ട് ദിവസത്തിനകം റേഷന്‍ കാര്‍ഡ് ലഭിക്കുന്ന സാങ്കേതികസംവിധാനമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സന്റെര്‍ (എന്‍. െഎ.സി) കേരള ഘടകം തയാറാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























