ഏഴാംക്ലാസ് മുതല്‍ മകളെ നിരന്തരം പീഡിപ്പിച്ച് വന്ന പിതാവിന് തിരുവനന്തപുരം പോക്‌സോ കോടതി ജീവപര്യന്തം തടവും പിഴയും ചുമത്തി

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവനുഭവിക്കാനും ജഡ്ജി റ്റി.കെ.മിനിമോള്‍ ഉത്തരവിട്ടു. പിഴത്തുക പ്രതിയില്‍ നിന്ന് ഈടാക്കുന്ന പക്ഷം പെണ്‍കുട്ടിക്ക് നല്‍കണം. കൂടാതെ പീഡനത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹര ഫണ്ടില്‍ നിന്നും പോക്‌സോ നിയമപ്രകാരമുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
ആര്യനാട് സ്വദേശിയായ ഷാജുവിനെയാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയത്. പല തവണ മകളെ പീഡനത്തിനിരയാക്കിയതായാണ് കേസ്. വീട്ടില്‍ മറ്റാരും ഇല്ലാത്ത അവസരങ്ങളിലാണ് പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. 2015 ല്‍ സ്‌കൂളിലെ ഒരു സഹപാഠി ഗര്‍ഭിണിയായപ്പോള്‍ കുട്ടി ഭയന്ന് ക്ലാസ്സ് ടീച്ചറോട് പീഡനവിവരം പറയുകയും അവര്‍ കൗണ്‍സലിംഗ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന ആര്യനാട് പൊലീസില്‍ പരാതിപ്പെട്ടു. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വല്‍സാ വര്‍ഗ്ഗീസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും അഞ്ച് തൊണ്ടി മുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























