പൊലീസിന്റെ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തു

സംസ്ഥാനസർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ കളങ്കം സൃഷ്ടിച്ച ഒന്നാണ് സംസ്ഥാന പോലീസ് സേന. അതിനൊരു പരിഹാരം കണ്ടെത്തുക എന്ന നിർദ്ദേശവുമായി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര യോഗം വിളിച്ചു ചേർത്തു .
അടിമപ്പണി ഉൾപ്പെടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ എസ്.പിമാർ മുതൽ മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥരാണ് പെങ്കടുക്കുക. പൊലീസിെൻറ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തന്നെ മുൻ കൈയെടുത്താണ് യോഗം വിളിച്ചത്.
അതേസമയം വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗവും ഡി.ജി.പി വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























