കോഴിക്കോട്ട് മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ജീവനക്കാരന്‍ മര്‍ദനമേറ്റ് മരിച്ചു

കോഴിക്കോട്ടെ മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ടിക്കറ്റിനെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ മര്‍ദനമേറ്റ് മരിച്ചു. കോഴിക്കോട് സ്വദേശി സത്യപ്രകാശ് ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചക്ക് 12.45 നുള്ള ഷോയുടെ സിനിമാ ടിക്കറ്റുമായി മൂന്നു മണിക്കുള്ള ഷോയ്ക്ക് കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. കൗണ്ടറില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നയാളാണ് പരിക്കേറ്റ വിബിന്‍. അക്രമിസംഘം വിബിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനായ സത്യപ്രകാശ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കും മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍ജാസ്, അജ്മല്‍ എന്നിവരാണ് കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























