വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഇന്ന് നിർണായക ദിനം ; കേസ് അന്വേഷിക്കാൻ സിബിഐ വരുമോ ഇല്ലയോ എന്ന് ഇന്നറിയാം

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകത്തില്‍ ഇന്ന് നിർണായക ദിനം. കേസിൽ സിബിഐ അന്വേഷണം വേണമോ എന്ന കാര്യം ഹൈക്കോടതി ഇന്ന് തീരുമാനിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും. പൊലീസുകാര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു അഖിലയുടെ വാദം.
എന്നാല്‍ അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. കേസില്‍ കക്ഷി ചേരാൻ അനുവദിക്കണമെന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്തായാലും ശ്രീജിത്തിന്റെ മരണം അന്വേഷിക്കാൻ സിബിഐ വരുമോ ഇല്ലയോ എന്ന കാര്യം ഇന്ന് അറിയാം.
https://www.facebook.com/Malayalivartha


























