കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ ഒരുങ്ങി സർക്കാർ ; മുറ്റത്തെ മുല്ല പദ്ധതിക്ക് പാലക്കാട് തുടക്കം ; അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും

പണം പലിശയ്ക്ക് നൽകുകയും അമിതമായി പലിശയീടാക്കി സാധാരണക്കാരായ ജനങ്ങൾക്ക് വലിയരീതിയിലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ പിടികൂടാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കകിയ പദ്ധതിയാണ് ഓപ്പറേഷൻ കുബേര. വീണ്ടും പലിശക്കാരുടെ ബുദ്ധിമുട്ടിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസവുമായി സർക്കാർ തന്നെ ഒരു വായ്പാ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സംസ്ഥാനത്താദ്യമായി നടപ്പിലാക്കുന്നത് പാലക്കാട് ആണ്.
കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതി ആണ് ഇത്. 1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. 52 തവണകളായി ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ വായ്പാതുക അടച്ചു തീർക്കണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് നിർവഹിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണ വകുപ്പും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയും സഹകരണ മന്ത്രി പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
https://www.facebook.com/Malayalivartha


























