മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ അറിവോടെയാണ് വനിതാ ശാക്തീകരണം എന്ന പേരില്‍ വിമന്‍ ഇന്‍ കളക്ടീവിനെ അപഹസിക്കുന്ന സ്‌കിറ്റ് മഴവില്ലിന്‍അമ്മ എന്ന പരിപാടിയില്‍ അവതരിപ്പിച്ചതെന്ന് റിമ കല്ലിങ്കല്‍

മഴവില്ലിന്‍അമ്മ എന്ന പരിപാടിയിലേക്ക് വിമന്‍ ഇന്‍ കളക്ടീവ് ഭാരവാഹികളെ വിളിച്ചുവരുത്തിയ ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അപമാനിച്ചെന്ന് നടി റിമാ കല്ലിങ്കല്‍. പരിപാടിയില്‍ പങ്കെടുത്ത പാര്‍വതിയും പദ്മപ്രീയയും പോലും അറിഞ്ഞിരുന്നില്ല ഇത്രയും മോശമായ ഒരു സ്‌കിറ്റ് ആ ഷോയില്‍ ഉണ്ടെന്ന്. വനിതാ ശാക്തീകരണത്തെ അപഹസിക്കുന്ന സ്‌കിറ്റ് അവരുടെ മുന്നില്‍ വെച്ച് അവതരിപ്പിച്ചപ്പോഴാണ് തങ്ങള്‍ അപമാനിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്. നടി ആക്രമിക്കപ്പെട്ടത് പോലെയുള്ള ഗൗരവമായ സംഭവത്തെ അമ്മ എങ്ങനെയാണ് കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണതെന്നും റിമ പറഞ്ഞു.
ലോകമെമ്പാടും മീ ടു ക്യാമ്പയിനിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍ അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുകയാണ്. അങ്ങനെയുള്ള സംഘടനയുടെ ജനറല്‍ബോഡിയില്‍ പോയി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും വ്യക്തിപരമായി അമ്മയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്രത്യേക കാര്യങ്ങളുടെ പേരില്‍ തല്‍ക്കാലത്തേക്ക് രാജിവയ്ക്കാത്തത്. എന്നാല്‍ താമസിക്കാതെ എല്ലാ കാര്യങ്ങള്‍ക്കും മറിപടി പറഞ്ഞ് അമ്മയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കുമെന്നും റിമ പറഞ്ഞു. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ഒരാള്‍ എങ്ങനെ അമ്മയുടെ ഭാഗമായെന്ന് വിമന്‍ ഇന്‍ കളക്ടീവിനെ അമ്മ പറഞ്ഞ് മനസിലാക്കാതെ അവരുമായി യാതൊരു തരത്തിലുമുള്ള സഹകരണവും ഉണ്ടാവില്ല.
ഒരു കൊല്ലമായി പലകാര്യങ്ങളും അമ്മയുമായി ചര്‍ച്ചനടത്തുന്നു. എന്നാല്‍ അവരുടെ നിലപാടില്‍ ഒരുമാറ്റവുമില്ല. അവര്‍ ഞങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് വ്യക്തമായി അറിയാമെന്നും റിമ പറഞ്ഞു. അമ്മയുടെ പുതിയ തീരുമാനത്തിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടത്. സംഘടനയിലെ പലരും ഇവിടെയില്ല. പാര്‍വതി അമേരിക്കയിലാണ്. എല്ലാവരും വന്ന ശേഷം ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കും. തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ ഗൗരവം പല നടിമാര്‍ക്ക് പോലും മനസിലാകുന്നില്ലെന്നും റിമ പറഞ്ഞു. അതുകൊണ്ട് സ്ത്രീവിരുദ്ധമായ സ്‌കിറ്റില്‍ ചില നടിമാര്‍ അഭിനയിച്ചത്.
സ്വതന്ത്രമായ അഭിപ്രായം പറയാന്‍ അമ്മയില്‍ ഇടമില്ലെന്നും റിമ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മനപ്പൂര്‍വ്വം പങ്കെടുക്കാത്തതല്ല. ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അമ്മ ഒരിക്കല്‍പോലും പരിഗണിച്ചിരുന്നില്ല. ജണ്ടര്‍ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ അമ്മ നേതൃത്വം തയ്യാറല്ല. പുതിയ നേതൃത്വം അമ്മില്‍ വന്നത് കൊണ്ട് കാര്യമില്ല, മുമ്പുണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അവരുടെയൊക്കെ നിലപാട് വ്യക്തമാണ്. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ട് തങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കുമെന്ന് കരുതുന്നില്ല, ഇന്ന് സിനിമയ്ക്കും ആര്‍ടിസ്റ്റുകള്‍ക്കും ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെന്നും റിമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























