മലയാള സിനിമ പോലും ദിലീപല്ലേ? ഏത് ദിലീപിനെ ബഹിഷ്‌കരിച്ചാലാണ് ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുക? ഏത് ദിലീപിനെയാണ് പ്രേക്ഷകര്‍ക്ക് ബഹിഷ്‌കരിക്കാനാവുക? ഒരു ദിലീപിനെ മാത്രം പുറത്തു നിര്‍ത്തിയതുകൊണ്ട് എന്ത് സംഭവിക്കാനാണ്? മാധ്യമപ്രവര്‍ത്തകയായ മനില സി.മോഹന്‍ ചോദിക്കുന്നു

നടന്‍ ദിലീപിനെ വീണ്ടും സിനിമയിലെടുത്ത അമ്മയുടെ നടപടിക്കെതിരെ പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിരൂക്ഷമായ പരിഹാസവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മനില സി.മോഹന്‍ രംഗത്തെത്തി. മമ്മൂട്ടി ദിലീപാണ്, മോഹന്‍ലാല്‍ ദിലീപാണ്, ഊര്‍മ്മിളാ ഉണ്ണിയും ദിലീപാണ്. ആ സംഘടന മുഴുവന്‍ ഒറ്റ ദിലീപല്ലേ? മലയാള സിനിമ പോലും ദിലീപല്ലേ? ഏത് ദിലീപിനെ ബഹിഷ്‌കരിച്ചാലാണ് ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുക? ഏത് ദിലീപിനെയാണ് പ്രേക്ഷകര്‍ക്ക് ബഹിഷ്‌കരിക്കാനാവുക? ഒരു ദിലീപിനെ മാത്രം പുറത്തു നിര്‍ത്തിയതുകൊണ്ട് എന്ത് സംഭവിക്കാനാണ് ആ സംഘടനാ ദിലീപിനെന്ന് മനില ചോദിക്കുന്നു.
മനിലയുടെ ഫെയിസ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കാം....
ദിലീപിനെ നടീനടന്‍മാരുടെ ആ സംഘടനയില്‍ തിരിച്ചെടുക്കുക തന്നെയായിരുന്നു വേണ്ടിയിരുന്നത്. അയാളിനിയും സിനിമയില്‍ അഭിനയിക്കണം. അയാളിനിയും സിനിമകള്‍ നിര്‍മിക്കണം. അയാളിനിയും തിയറ്ററുകള്‍ വാങ്ങണം. അയാളിനിയും ആരുടെയൊക്കെ പടങ്ങള്‍ എത്ര ദിവസം എങ്ങനെയൊക്കെ ഏതൊക്കെ തിയറ്ററുകളില്‍ ഓടണം എന്ന് തീരുമാനിക്കണം. മഹാനടന്‍മാരും മഹാനടിമാരും രാഷ്ട്രീയം പറയുന്ന ആര്‍ടിസ്റ്റുകളും അയാളെ വെച്ച് ഇനിയും പടങ്ങള്‍ ചെയ്യണം. അയാളുടെ സിനിമകള്‍ ഇപ്പോഴും നമ്മളൊക്കെത്തന്നെ കണ്ടു കൊണ്ടിരിക്കുന്നില്ലേ? ആ വളിപ്പുകള്‍ കണ്ട് ചിരിക്കുന്നില്ലേ? ഇന്നലെയും 'മര്യാദ രാമന്‍' ടി.വിയില്‍ ഉണ്ടായിരുന്നല്ലോ! എന്നുമുണ്ടല്ലോ അയാളുടെ സിനിമകള്‍.
അയാളെ സാമൂഹികമായി ബഹിഷ്‌കരിക്കേണ്ട ആവശ്യമൊന്നുമില്ല. അയാള്‍ക്കു ലഭിച്ച നിയമപരമായ ശിക്ഷ പോലും റിമാന്റ് കാലത്തെ ജയില്‍വാസം മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? സൂക്ഷിച്ചു നോക്കൂ. മമ്മൂട്ടി ദിലീപാണ്, മോഹന്‍ലാല്‍ ദിലീപാണ്, ഊര്‍മ്മിളാ ഉണ്ണിയും ദിലീപാണ്. ആ സംഘടന മുഴുവന്‍ ഒറ്റ ദിലീപല്ലേ? മലയാള സിനിമ പോലും ദിലീപല്ലേ? ഏത് ദിലീപിനെ ബഹിഷ്‌കരിച്ചാലാണ് ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുക? ഏത് ദിലീപിനെയാണ് പ്രേക്ഷകര്‍ക്ക് ബഹിഷ്‌കരിക്കാനാവുക? ഒരു ദിലീപിനെ മാത്രം പുറത്തു നിര്‍ത്തിയതുകൊണ്ട് എന്ത് സംഭവിക്കാനാണ് ആ സംഘടനാ ദിലീപിന്?
https://www.facebook.com/Malayalivartha


























