ഉയര്‍ന്ന ജനാധിപത്യമുല്യമുള്ള കേരളത്തിലെ പൊലീസും അത് പോലെ പെരുമാറേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ചട്ടങ്ങള്‍ അനുസരിച്ചേ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ, ഐ.പി.എസുകാര്‍ കൂടെ നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി അന്ത്യശാസനം നല്‍കി

എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ ആക്രമിച്ചതും ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദാസ്യപ്പണിയും ഉണ്ടാക്കിയ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉദ്ദരിച്ചാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. ഉയര്‍ന്ന ജനാധിപത്യമുല്യമുള്ള കേരളത്തിലെ പൊലീസും അത് പോലെ പെരുമാറേണ്ടതായിരുന്നു. പൊലീസില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് പാടില്ല. ഐ.പി.എസുകാര്‍ കൂടെ നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ച് വിളിക്കണമെന്നും മുഖ്യമന്ത്രി അന്ത്യശാസനം നല്‍കി.
ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം വേണം. കൃത്യമായ ഇടവേളകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കണം. അന്വേഷണത്തിലെ വീഴ്ചകള്‍ വിളിച്ചറിയിക്കാന്‍ കോള്‍ സെന്റര്‍ തുടങ്ങണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം. പൊലീസില്‍ മൂന്നാംമുറ പാടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ എ.ഡി.ജി.പി സുദേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
https://www.facebook.com/Malayalivartha


























