Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

കുമ്പസാര രഹസ്യം അറിയിക്കുമെന്നും, കിടപ്പറ ദൃശ്യങ്ങൾ സഹിതം പ്രവാസി ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് അച്ചന്മാര്‍ കൂടി കുടുങ്ങും

26 JUNE 2018 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

കുമ്പസാരം ആയുധമാക്കി കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, ഇതുവരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവം. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാദ്ധ്യതയുണ്ട്. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നത്.

തിരുവല്ലയ്ക്കടുത്ത് ആനിക്കാട്ടില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടും സ്ത്രീപീഡകരായ വൈദികര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാതിരുന്ന സഭ സംഭവം വിവാദമായതോടെയാണ് അഞ്ച് വൈദികരെ താത്കാലികമായി ചമതലകളില്‍ നിന്ന് മാറ്റി നിറുത്തിയത്.

തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച്‌ യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്ബറുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ കുമ്ബസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന്‍ ആ ദൃശ്യം മൂന്നാമന് നല്‍കുന്നു. അയാളും യുവതിയുമൊത്ത് കിടക്ക പങ്കിട്ടു. ഇങ്ങനെ എട്ടോളം പേര്‍ ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഉപയോഗിച്ച്‌ ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. ബന്ധുവായ ഇയാള്‍ വിവാഹ ശേഷവും ബന്ധം തുടര്‍ന്നു. രണ്ടാമത്തെ മകളുടെ മാമ്മോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കുമ്ബസരിച്ചതാണ് വീട്ടമ്മയ്ക്ക് കുരുക്കായത്.

ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്ന പുരോഹിതനും ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് വയസുള്ള യുവാക്കളായ അച്ചന്മാരാണിവര്‍. തിരുവനന്തപുരത്തുകാരനായ പുരോഹിതനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ വൈദികന്‍ തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (21 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (25 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (47 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (4 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (4 hours ago)

Malayali Vartha Recommends