മനോജ് വധക്കേസില്‍ ഡോക്ടറുള്‍പ്പെടെ 10 പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ വധക്കേസില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. കേസിലെ പ്രധാന പ്രതി വിക്രമന്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്.
മനോജ് കൊല്ലപ്പെട്ട ദിവസം രാത്രി പത്തുമണിയോടെ വിക്രമന്‍ ആശുപത്രിയിലെത്തി തന്നെ കണ്ടതായും ശരീരത്തിലെ മുറിവുകള്‍ പടക്കം പൊട്ടിയതിനെത്തുടര്‍ന്നുണ്ടായതാണെന്ന് വെളിപ്പെടുത്തിയതായും ഡോക്ടര്‍ പറഞ്ഞു. വിക്രമനോടൊപ്പം രണ്ടുപേര്‍ ഒന്നിച്ചുണ്ടായിരുന്നതായും മുറിവ് വെച്ചുകെട്ടാനുള്ള മരുന്നുള്‍പ്പെടെ കുറിച്ചുനല്കിയതായും ഡോക്ടര്‍ വെളിപ്പെടുത്തി. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ്, കമ്പൗണ്ടര്‍, കാഷ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























