Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേന്ദ്രം തയാര്‍, എയര്‍ കേരള പറക്കുമോ സര്‍ക്കാരെ?

07 OCTOBER 2014 12:15 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ പ്രവാസികള്‍ ഏറെ നാളായി കാത്തിരിക്കുന്ന പദ്ധതിയാണ് എയര്‍ കേരള. സംസ്ഥാന സര്‍ക്കാരും സ്വപ്‌ന പദ്ധതിയായാണ് എയര്‍ കേരളയെ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി വാക്കില്‍ മാത്രമൊതുങ്ങുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാടാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ കേരളം പദ്ധതിയ്ക്കായി മുന്‍കൈ എടുത്താല്‍ അതൊരു വന്‍ നേട്ടമാകും.

പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അനുകൂല നിലപാടെടുക്കും എന്ന് കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച വ്യോമയാന സഹമന്ത്രി എം.ജി.സിദ്ധരാമയ്യ പറഞ്ഞിരുന്നു.നിലവില്‍ സംസ്ഥാന സര്‍ക്കാരില്‍ ഇത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കേന്ദ്രത്തിലെ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍, എന്‍ഡിഎ സര്‍ക്കാരിന് എയര്‍ കേരള യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ട എന്നു കരുതി സംസ്ഥാനം പദ്ധതി മരവിപ്പിക്കുകയാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞതിന്റെ പൊരുള്‍.
അതെസമയം, രാഷ്ട്രീയ നിലപാടിനു പുറമെ നിലവിലെ സാമ്പത്തിക സ്ഥിതിയും കേരളത്തെ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതില്‍ നിന്ന് വിലക്കുന്നു. ആദ്യ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌, 2005ലാണ് എയര്‍ കേരളയ്ക്കായുള്ള അലോചന നടക്കുന്നത്. കലാവധി കഴിഞ്ഞ് ആ സര്‍ക്കാര്‍ പരിഞ്ഞപ്പോള്‍ പദ്ധതിയും പോയി. വീണ്ടും ഇപ്പോഴത്തെ സര്‍ക്കാര്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൊടി തട്ടിയെടുത്തു. കഴിഞ്ഞ വിഷുവിന് വിമാനം പറത്തും എന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞതാണ്. എന്നാല്‍ വിമാനത്തിന്റെ ചിറകൊടിഞ്ഞു പോയി.

സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിച്ച് എയര്‍ കേരള പ്രവര്‍ത്തിക്കാനായിരുന്നു ആലോചന. 26 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഡയറക്ടര്‍ സര്‍ക്കാര്‍ പ്രതിനിധിയും മനേജിംഗ് ഡയറക്ടര്‍ സര്‍ക്കാര്‍ നിയമിക്കുന്ന വ്യക്തിയുമായിരിക്കും. 2005ല്‍ പദ്ധതിക്കായി സമീപിച്ചപ്പോള്‍, അഞ്ചുവര്‍ഷം തുടര്‍ച്ചയായി ആഭ്യന്തര സര്‍വീസ് നടത്തുകയും 20 വിമാനങ്ങള്‍ സ്വന്തമായി ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ വിദേശ സര്‍വീസ് നടത്താന്‍ അനമതി നല്‍കുകയുള്ളൂവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്നു മുന്നോട്ടുവച്ച നിബന്ധന.
ഗള്‍ഫ് മലയാളികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുകയെന്ന ഉദ്ദേശത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍ കേരള പദ്ധതിക്ക് ആഭ്യന്തര സര്‍വീസ് നടത്തേണ്ട കാര്യമില്ല. നിര്‍ബന്ധിത ആഭ്യന്തര സര്‍വീസ് എന്നതില്‍ ഇളവ് നേടി പദ്ധതി നടപ്പാക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. കേരളത്തിലെ കേന്ദ്രമന്ത്രിമാരെക്കൊണ്ട് അത്തരമൊരു അനുമതി നേടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതുമാണ്. എന്നാല്‍ പദ്ധതി എങ്ങുമെത്താതെ പോയത് നിര്‍ഭാഗ്യകരമായി.
എയര്‍ ഇന്ത്യയെയാണ് നിലവില്‍ ഗള്‍ഫ് മലയാളികള്‍ ആശ്രയിക്കുന്നതെങ്കിലും ഇവര്‍ക്ക് ഗള്‍ഫിലേക്ക് ആവശ്യത്തിനുള്ള സര്‍വീസില്ല. തുടര്‍ച്ചയായി സര്‍വീസ് വെട്ടിച്ചുരുക്കിയും സീസണ്‍ കാലത്ത് ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചും എയര്‍ ഇന്ത്യ പ്രവാസികളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വന്തമായി വിമാന സര്‍വീസ് എന്ന ആശയത്തിനു സംസ്ഥാനം പ്രാധാന്യം കല്‍പ്പിച്ചത്. നടുവൊടിക്കുന്ന ടിക്കറ്റ് ചാര്‍ജില്‍ നിന്ന് മിതമായ നിരക്കിലേക്ക് എത്താമെന്ന പ്രതീക്ഷയാണ് പ്രവാസികള്‍ക്കുമുള്ളത്. എയര്‍ കേരള നടന്നു കാണാന്‍ നേര്‍ച്ചകള്‍ നേരാന്‍വരെ പ്രവാസികള്‍ തയാറാണ്. അത്രയ്ക്കുണ്ട് അവരുടെ ദുരിതം. ഇതൊന്നു കണ്ണു തുറന്നു കണ്ട്, രാഷ്ട്രീയം മറന്ന് പദ്ധതിക്കായി സര്‍ക്കാര്‍ മുന്നോട്ടുവരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends